Entertainment

ലിച്ചി എന്ന കഥാപാത്രത്തിന് ശേഷം തന്നെ തേടി വന്ന ഭാഗ്യങ്ങളെ കുറിച്ച് അന്ന രാജൻ

അങ്കമാലിഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തെ പെട്ടന്ന് ഒന്നും മലയാളി മറക്കില്ല. ലിച്ചി ആയി മലയാളികളുടെ മനസ്സിൽ സ്വന്തം ആയി ഒരു സ്ഥാനം നേടിയ താരമാണ് രേഷ്മ രാജൻ എന്നറിയപ്പെടുന്ന അന്ന രാജൻ.

പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് നമ്മുടെ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു. അതിലെ ലിച്ചി എന്ന കഥാപാത്രം ജനമനസ്സുകളിൽ ആഴ്ന്ന് ഇറങ്ങി എന്ന് തന്നെ പറയാം. പിന്നീട് ലിച്ചിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈ നിറയെ അവസരങ്ങൾ വന്നെത്തി.

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായും ലിച്ചി തിളങ്ങി .ചിത്രത്തിൽ മോഹൻലാലിൻറെ ഒപ്പം എത്തുന്ന ഗാനരംഗം തരംഗം ആയിരുന്നു. എന്നാൽ രേഷ്മയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം വളരെ തമാശ നിറഞ്ഞത് ആയിരുന്നു .

താരം സിനിമജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപ് ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുക ആയിരുന്നു . ന്യൂ ജനറേഷൻ സംവിധായകൻ ആയ ലിജോയും പ്രൊഡ്യൂസർ ആയ വിജയ് ബാബുവും ഒരു ഹോസ്‌പറ്റിലിന്റെ പരസ്യ ബോർഡിൽ ലിച്ചിയുടെ ചിത്രം കണ്ടാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെയാണ് പുതുമുഖങ്ങളെ അണിനിരത്തി വിജയം കൈവരിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ രേഷ്മ ലിച്ചി ആയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കാൻ മറക്കാറില്ല.
മൂന്നു പേരുള്ള നായിക കൂടി ആണ് ലിച്ചി. രേഷ്മ രാജൻ അന്ന രാജൻ ലിച്ചി എന്നീ പേരുകളിൽ ആണ് അറിയപ്പെടുന്നത്.
” എന്റെ കഥാപാത്രതിന്റെ പേരിലൂടെ ഞാൻ അറിയപ്പെടുന്നതിൽ എനിക്ക് അഭിമാനമാണ്” എന്നാണ് താരത്തിന്റെ വാക്കുകൾ.

Most Popular

To Top