Entertainment

‘ഞങ്ങള്‍ ചേച്ചിയും അനിയത്തിയും ആണെന്ന് വിശ്വസിക്കുന്ന കുറെ ആളുകളുണ്ട്.’ – അന്നാ ബെന്നും ഗ്രേസ് ആന്റണിയും

ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍, അന്നാ ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീര പ്രകടനം കാഴ്ച്ചവെച്ച സിനിമ ആയിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും, അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്.

അതില്‍ അന്ന ബെന്നും ഗ്രേസ് ആന്റണിയും സഹോദരിമാരായിട്ടാണ് അഭിനയിച്ചത്. ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായിട്ടാണ് ഫഹദ് ഫാസില്‍ എത്തിയത്. ഫഹദ് ഫാസിലിന്റെ പ്രകടനങ്ങളില്‍ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു ഷമ്മി. ബേബിമോളും, സിമിയും, ഷമ്മിയും തമ്മിലുള്ള രംഗങ്ങള്‍ മൂവരും ആ കുടുംബത്തിലെതന്നെ അംഗങ്ങളാണെന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചിരുന്നു.

എന്നാല്‍, സിനിമയ്ക്ക് ശേഷം ചില വ്യക്തികള്‍ ഇവര്‍ ഇരുവരും സഹോദരിമാരാണ് എന്നാണ് വിശ്വസിച്ചിരുന്നത്. ഇതിനെപ്പറ്റി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തുറന്നു പറഞ്ഞിരിക്കുകയാണ്.

ഗ്രേസ് ആന്റണിയുടെ വാക്കുകളിലേക്ക്,

‘ ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങുന്നതിനു മുന്‍പുതന്നെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നതുകൊണ്ട് ബേബിമോളായും, സിമിയായും സിനിമയില്‍ ‘അഭിനയിക്കേണ്ടി’ വന്നില്ല.’

അന്ന ബെന്നിന്റെ വാക്കുകളിലേക്ക്,

‘ഞങ്ങള്‍ രണ്ടുപേരും ഒരുപാട് സംസാരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ലൊക്കേഷനില്‍ ഞങ്ങള്‍ നല്ല ഓളമുണ്ടാക്കി. ഞങ്ങള്‍ ചേച്ചിയും അനിയത്തിയും ആണെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്.

നാല് ദിവസം ഞാന്‍ ഗ്രേസിനെ ചേച്ചി എന്ന് വിളിച്ചു. ഗ്രേസിന്റെ രൂപം കണ്ടാണ് അങ്ങനെ വിളിച്ചത്. തനിക്ക് 20 വയസ്സേ ഉള്ളുവെന്ന് ഗ്രേസ് ഒരു ദിവസം പറഞ്ഞു. ഗ്രേസ് കരുതിയത് എനിക്ക് 18 വയസ്സാണെന്നാണ്. 23 വയസ്സുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗ്രേസ് എന്നെ കൊന്നില്ല എന്നേ ഉള്ളു. അതോടുകൂടി ചേച്ചി വിളി ഞാന്‍ നിര്‍ത്തി.’

Most Popular

To Top