Uncategorized

ലോക്ക് ഡൗണിനിടയിലാണ് അത് സംഭവിച്ചത്..!!ആരോടും പറയാൻ പറ്റിയില്ല..!! പുതിയ വിശേഷങ്ങളെ കുറിച്ച് അഞ്ചു അരവിന്ദ്..

അഞ്ജു അരവിന്ദിന്റെ യൂട്യൂബ് ചാനൽ ഹിറ്റ്‌ ആണ്.

മലയാള ബിഗ്സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും ഒരു കാലത്തെ നിറ സാന്നിധ്യം ആയിരുന്നു അഞ്ജു അരവിന്ദ്. ഒരു കാലഘട്ടത്തിൽ അഞ്ജു ഇല്ലാത്ത ചിത്രങ്ങൾ വിരളം ആയിരുന്നു. ചെറുതും വലുതും ആയ കുറേ കഥാപാത്രങ്ങളിലൂടെ അഞ്ജു തിളങ്ങി.സീരിയലിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ അന്യ ഭാഷ ചിത്രങ്ങളിലും തന്റെ സാന്നിധ്യം തെളിയിച്ചു. അഞ്ജുവിന്റെ ‘ദോസ്തിലെയും’ പ്രകടനം ജനശ്രദ്ധ നേടി.

അഭിനയ രംഗത്ത് സജീവമായി തിളങ്ങിയ താരം പെട്ടന്ന് അപ്രതീക്ഷമായി. അതിനുശേഷം അഞ്ജുവിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഏതാണ്ട് ഇരുപത് വര്‍ഷത്തോളം അഞ്ജു അഭിനയത്തിൽ നിന്നും മാറിനിന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് അഞ്ജു വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയത്.ഇപ്പോൾ യൂട്യൂബ് ചാനൽ ഒക്കെ ആയി സജീവമാണ് താരം.

അതിനുശേഷം കലാഭവൻമണിയുടെ മരണവും ആയി ബന്ധപെട്ടു അഞ്ജുവിന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ താൻ അതിൽ നിരപരാധി ആണ് എന്ന് പറഞ്ഞു താരം തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബ് ചാനലിന്റെ തിരക്കിൽ ആണ് താരം. തന്റെ യൂട്യൂബ് ചാനലിനെ കുറിച്ച് തുറന്ന് പറയുക ആണ് താരം ..

വാക്കുകള്‍ ഇങ്ങനെ,

‘ഫുഡി ബഡ്ഡി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ലോക്ഡൗണ്‍ സമയത്താണ് തുടങ്ങിയത്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ ആ 21 ദിവസങ്ങളില്‍ വ്യത്യസ്തമായ 21 വിഭവങ്ങള്‍ അവതരിപ്പിക്കാമെന്ന് കരുതിയാണ് ചാനല്‍ ആരംഭിച്ചത്. ലോക്ഡൗണ്‍ കഴിഞ്ഞ് തിരക്കുകളിലേക്ക് തിരികേ പോകാമെന്ന് വിചാരിച്ചു. പക്ഷേ ആ ഒരു മാസം കൊണ്ട് തന്നെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ യൂട്യൂബ് ചാനല്‍ നിര്‍ത്താതെ ആഴ്ചയിലൊരിക്കല്‍ ഒരു വിഭവം അവതരിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ഡാന്‍സ് ക്ലാസും വ്‌ളോഗിങ്ങുമടക്കം രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ തിരക്കുണ്ട്. കൊറോണ ആയതിനാല്‍ ഷൂട്ടിങ്ങിനായി അധികം പോകാറില്ല. ഒരുപാട് വര്‍ക്കുകള്‍ വന്നിരുന്നു. ചെന്നൈയിലൊക്കെ പോയുള്ള ഷൂട്ടിങ്ങുകളായതിനാല്‍ പരമാവധി യാത്രകളൊഴിവാക്കാന്‍ ഷൂട്ടിങ് അധികം കമ്മിറ്റ് ചെയ്യാറില്ല. അത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം കൂട്ടുകയും ചെയ്തു. സാധാരണ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് കൂടാതെ ഓണ്‍ലൈനില്‍ കൂടി നൃത്തം പഠിപ്പിക്കുന്നത് വിജയകരമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.’

ആദ്യമൊക്കെ അത് അസാധ്യമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നത് കൊണ്ട് തന്നെ ഏറെ സമയം നൃത്ത പരിശീലനത്തിന് മാറ്റി വയ്ക്കാന്‍ സാധിക്കുന്നതും നല്ല കാര്യമായി തോന്നി. രാവിലത്തെ സമയം പൂര്‍ണമായും വീട്ടിലെ കാര്യങ്ങള്‍ക്കും യൂട്യൂബ് ചാനലിനാവശ്യമായ കണ്ടന്റ് ക്രിയേഷനുമൊക്കെ ഉപയോഗിക്കും. പിന്നെ ഫുഡ്ഡി ബഡ്ഡിയുടെ ഷൂട്ട് എല്ലാ ദിവസവും ഇല്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഒക്കെയാണ് പുതിയ കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്നത്.

Most Popular

To Top