Entertainment

ദൃശ്യത്തിലെ മിടുക്കി പോലീസ്കാരി അതിസുന്ദരി എന്ന് ആരാധകർ.

ദൃശ്യം കണ്ട എല്ലാരും ഞെട്ടിയത് ചിത്രത്തിലെ അഞ്ജലി നായരുടെ അഭിനയം കണ്ടായിരുന്നു. മികച്ച അഭിനയം ആയിരുന്നു താരം ചിത്രത്തിൽ കാഴ്ച വച്ചത്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചെക്കറിയ താരം ആണ് അഞ്ജലി നായർ. പിന്നീട് നിരവധി മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. ലഭിക്കുന്ന വേഷം ചെറുതായാലും മികവോടെ ആണ് അഞ്ജലി അത്‌ ചെയ്യുന്നത്. ഒന്ന് വന്നുപോകുന്ന സീനിൽ ഉള്ള വേഷങ്ങൾ പോലും ചെയ്യാൻ മടിയില്ല. മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരക ആയും അഞ്ജലി തിളങ്ങിയിട്ടുണ്ട്.

മോഡലിങ് രംഗത്ത് സജീവസാന്നിധ്യം ആയിരുന്നു താരം. പുലിമുരുകൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ അമ്മ വേഷത്തിലും താരം എത്തിയിരുന്നു. അതും ശ്രേദ്ധേയമായിരുന്നു.
നിരവധി സംഗീത ആൽബങ്ങളിലും അഞ്ജലിയുടെ സാന്നിധ്യം ഉണ്ട്. വിനീത് ശ്രീനിവാസന്റെ ഹിറ്റ് ആൽബം ആയ ലാ കൊച്ചിൻ എന്ന സംഗീത ആൽബത്തിന്റെ ആരാധകർ ആയവർ ഒന്നും അഞ്ജലിയെ പെട്ടന്ന് മറക്കില്ല. സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യം ആണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട് . മോഡലിങ് രംഗത്ത് നിറസാന്നിധ്യം ആയ അഞ്ജലിയുടെ ചിത്രങ്ങൾ ഒക്കെ ആരാധകർ ഇരു കൈയ്യും നീട്ടി ആണ് സ്വീകരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്. മികച്ച ഒരു നർത്തകികൂടിയാണ് അഞ്ജലി .

വിവാഹിത ആയി ആണ് താരം സിനിമയിൽ എത്തിയത്. 2013 ഇൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകൾ ആവ്നിയും ഒരു ഭാഗം ആയിട്ടുണ്ട്.ദൃശ്യം രണ്ടാംഭാഗത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേശംസ അർഹിക്കുന്നത് ആയിരുന്നു.. അഞ്ജലിയോട് ഉള്ള ഇഷ്ട്ടം കൊണ്ട് ആരാധകർ അഞ്ജലി അടുത്ത കാലത്ത് പോസ്റ്റ്‌ ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗം ആക്കിയിരിക്കുക ആണ് . കറുപ്പ് നിറത്തിൽ ഉള്ള വസ്ത്രത്തിൽ ഒരു സുന്ദരികുട്ടി ആയി ആണ് അഞ്ജലി എത്തുന്നത്. മികച്ച പ്രതികരണം ആണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അതിസുന്ദരി ആയി ആണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത് എന്നാണ് ആരാധകർ ഒന്നോടെ പറയുന്നത്.

Most Popular

To Top