ട്രാൻസ്ജെൻഡർ മോഡൽ ആയ അഞ്ജലി അമീറിനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ബിഗ് ബോസിലും താരം വൈൽഡ് കാർഡ് എൻട്രി വഴി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അതോടെ ആളുകൾക്ക് ഒന്നൂടെ സുപരിചിത ആയി താരം.
ബിഗ് സ്ക്രീനിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം വരെ പ്രെശംസകരമായ പ്രകടനം നടത്തിയ താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ ആണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആയ താരം പലപ്പോഴും സൈബർ ആക്രമണത്തിനു ഇര ആകാറുണ്ട്. മിക്കപ്പോഴും താരത്തിന്റെ ചിത്രത്തിൽ ആണ് സദാചാര പോലീസ് ആക്രമണം നടത്തുന്നത്.

വിമർശനം നൽകുന്നവർക്ക് തക്ക മറുപടി നൽകാനും താരം മറക്കാറില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ ഉള്ള താരത്തിന്റെ മറുപടിയും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം പോസ്റ്റ് ചെയ്ത കുറച്ചു ചിത്രങ്ങളും, അതിന്റെ ബാക്കി പത്രം ആയി ഉണ്ടായ വിവാദങ്ങളും അതിന് താരം നൽകിയ ചുട്ട മറുപടിയും ഒക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച.
അഞ്ജലി പങ്കുവെച്ച ഒരു ഫോട്ടോയിൽ ആരോ ഒരാൾ ചോദിച്ച കമന്റ് ” തുളയില്ലാത്ത വടയാണോ എന്നാണ്”
അതിനു കിടിലൻ മറുപടി ആണ് താരം നൽകിയത്. . ‘തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ചിത്രങ്ങൾ സൈബർ ഞരമ്പൻമാർക്ക് വേണ്ടി അഞ്ജലി പങ്കുവച്ചത് . എന്നാൽ ശേഷം താരം നൽകിയ ക്യാപ്ഷൻ താരം തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പേരന്പിലൂടെ മമ്മൂട്ടിയുടെ നായികയായി താരം മികച്ച അഭിനയം കാഴ്ച വച്ചു. തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പ്രകടിപ്പിക്കാൻ കഴിയുകയും ചെയ്യുന്നതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ താരം.
