Entertainment

ആ വിഡിയോയിൽ ഉള്ളത് ഞാനല്ല..! ദയവായി ഉപദ്രവിക്കരുത് അഭ്യര്ഥനയുമായി അനിഖ…

മലയാള ചലച്ചിത്ര പ്രേക്ഷകരുടെ കണ്മുന്നിൽ വളർന്ന കുട്ടി ആണ് അനിഖ. ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി മലയാളിയുടെ ഹൃദയത്തിൽ ചെക്കറിയ താരം ആണ് അനിഖ സുരേന്ദ്രൻ. ബാലതാരം ആയി വന്നു അധികം വൈകാതെ നായികസ്ഥാനത്തേക്ക് ഉയരാൻ കഴിവുള്ള താരം കൂടെ ആണ് അനിഖ .

തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . തമിഴിലെ എന്നെ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങൾ മികച്ചത് ആയിരുന്നു. ഈ രണ്ടു സിനിമകളിലും അജിത്തിന് ഒപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം കൂടെ താരത്തിനു ലഭിച്ചു. തമിഴ് സിനിമപ്രേക്ഷകർക്കിടയിൽ തലയുടെ മകൾ എന്ന ലേബലിൽ ആണ് താരം ശ്രെദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ കണ്ണാനെ കണ്ണേ എന്ന ഗാനം വലിയ പ്രചാരം നേടി.

മലയാളത്തിലെ ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആണ് താരം. കഥ പറയുമ്പോൾ എന്ന മമ്മൂട്ടി ചിത്രത്തിൽ താരം അഭിനയിച്ച വേഷം മികച്ച അഭിനന്ദനങ്ങൾ വാരി കൂട്ടി . അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തെ തേടി എത്തി .കഥ തുടരും എന്ന ചിത്രത്തിൽ കുസൃതി കുടുകയേ ആരും മറക്കില്ല. അതുപോലെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ സിനിമയിലെ അഭിനയവും പ്രെശംസ പിടിച്ചു പറ്റുന്നത് ആയിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുക ആണ് അനിഖ. പ്രേത്യകിച്ചു വാർത്ത കൊളങ്ങളിൽ. അതിന് കാരണം ഒരു താരത്തിന്റെത് എന്ന രീതിയിൽ പുറത്ത് ഇറങ്ങിയ ഒരു ഫേക്ക് വീഡിയോ ആണ്. ഗ്ലാമറസ് ഡാൻസ് വീഡിയോ ആണ് ഇത് . വീഡിയോയിലുള്ളത് താനല്ല എന്ന് പറഞ്ഞ് പ്രതികരിച്ചിരിക്കുക ആണ് താരം. വളരെ വേദനയോടെ ആണ് താരം തന്റെ വേദന പങ്ക് വയ്ക്കുന്നത് .

വാക്കുകൾ ഇങ്ങനെ…..

“ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കരുത് . കാണുന്നവർക്ക് ഞനല്ല എന്ന് മനസ്സിലാകും. എന്നെ മാത്രമല്ല മറ്റേതൊരു പെൺകുട്ടിയുടെയെയും ഇതുപോലെയുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച് ഉപദ്രവിക്കരുത് “

ഡീപ് ഫേക്ക് വീഡിയോ തരത്തിൽ ഉള്ള വീഡിയോ ആണ് ഇത്. ശരിക്കും യഥാർത്ഥമാണ് എന്ന് തോന്നിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഉള്ളത് ആണ് ഡീപ് ഫേക്ക് വീഡിയോകൾ. ഇത്തരം വിഡിയോ സമൂഹത്തിനു ഒരു ഭീഷണി തന്നെ ആണ് എന്ന കാര്യത്തിൽ സംശയം ഇല്ല .പല താരങ്ങളും ഇത്തരം അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട്.

ഇത്തരത്തിലുള്ള വീഡിയോ ഉണ്ടാകുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ ഉള്ള ബുദ്ധിമുട്ട് ചെറുത് അല്ല . അതുകൊണ്ട് അത്തരക്കാർ ഒരു പേടിയും ഇല്ലാതെ വിലസുന്നു എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയ ആണ് ഇത്തരക്കാരുടെ തട്ടകം.

Most Popular

To Top