Entertainment

15 വയസ്സുള്ള അനിഖയെയും വെറുതെ വിടുന്നില്ല ; തീര്‍ത്തും ലജ്ജാവഹം

സെലബ്രിറ്റികളുടെ ചിത്രങ്ങള്‍ക്ക് താഴെ സമൂഹ മാധ്യമങ്ങളില്‍ മോശം കമെന്റ് ഇടുന്നത് പതിവ് ആയിരിക്കുകയാണ്. അത് ബാലതാരം ആയാല്‍ പോലും സൈബര്‍ പോരാളികള്‍ വെറുതെ വിടാറില്ല. ഇത്തവണ ഇരയായത് നടിയും ബാലതാരവുമായ അനിഖ സുരേന്ദ്രനാണ്.

തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമെന്റുകള്‍ പങ്കുവെച്ചവര്‍ക്ക് എതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

15 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമെന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്. കമെന്റിന്റെ സ്ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് അഭിരാമിയുടെ പ്രതികരണം.

‘കൃത്യമായി ഇതെല്ലാം സൈബര്‍ ബുള്ളികളോട് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐ.പി അഡ്രസ്സോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് ഇവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു.’ എന്നാണ് അഭിരാമി കുറിച്ചത്.

അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നു പോകുന്നുവെന്നും തുറന്നു പറഞ്ഞു.

സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് എത്തിയത്. ജയലളിതയുടെ ജീവിതത്തില്‍ നിന്ന് കഥാതന്തു കടമെടുത്ത് നിര്‍മ്മിച്ച വെബ്ബ് സീരീസ്സ് ‘ക്വീനി’ലും മികച്ച പ്രകടനമാണ് താരം കാഴച്ച വെച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയയായി. ഇപ്പോള്‍ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Most Popular

To Top