Entertainment

ചുവപ്പ് ഡ്രസില്‍ സുന്ദരിയായി അനാര്‍ക്കലി മരയ്ക്കാര്‍; ചിത്രം പങ്കുവെച്ച് താരം

ആനന്ദം, വിമാനം, ഉയരെ എന്നീ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരോട് പ്രിയതാരമായി മാറിയ ആളാണ് അനാര്‍ക്കലി മരിക്കാര്‍. അനാര്‍ക്കലി മരിക്കാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

കാളിയുടെ രൂപത്തില്‍ ആണ് താരം ഫോട്ടോഷൂട്ടില്‍ എത്തിയത്. ഇത് വളരെ വര്‍ഗീയതയും വര്‍ണവെറിയും ഉള്ള ചിത്രമാണെന്ന് വന്‍ വിവാദം ഉയര്‍ന്നിരുന്നു.

വിവാദത്തിന് പിന്നാലെ മാപ്പപേക്ഷയുമായി അനാര്‍ക്കലി തന്നെ രംഗത്തത്തിയിരുന്നു. ഇപ്പോഴിതാ താരം മറ്റൊരു ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

വിവേക് സുബ്രമണ്യന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അധികം മേയ്ക്കപ്പൊന്നുമില്ലാതെ സിപിംള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

Most Popular

To Top