അനാര്‍ക്കലി മരിക്കാര്‍ അഭിനയ രംഗത്ത് എത്തുന്നത് 2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. പിന്നീട് അനാര്‍ക്കലി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. താരം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അവയിലൂടെ അനാര്‍ക്കലി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടത് അവര്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറുപ്പുമാണ്.
സ്വിം സൂട്ട് അണിഞ്ഞ തന്റെ ചിത്രത്തിന് അനാര്‍ക്കലി കൊടുത്ത അടിക്കുറുപ്പ് ‘സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ്പു ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്നാണ്. നേരത്തെ സ്വിം സൂട്ടിലുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ആ ചിത്രം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. അതിനെതിരെ ഉള്ള ശക്തമായ പ്രതിഷേധമാണ് ആ അടിക്കുറുപ്പ് എന്നത് വ്യക്തം. താരത്തിന്റെ ഈ ട്രോളിനെ നിരവധി പേര് പിന്തുണക്കുകയാണ്.
നേരത്തെ അനാര്‍ക്കലി സിനിമ രംഗത്തെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് മനസ്സു തുറന്നിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നവര്‍ ഉണ്ടെന്നും, എന്നാല്‍ അത്തരം അനുഭവങ്ങള്‍ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
അനാര്‍ക്കലിയുടെ വാക്കുകളിലേക്ക്, ‘ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള് എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ്ഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങി പോകുന്നവരുണ്ട്. ഞാന്‍ അങ്ങനെ അല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല.
വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ ഞാന്‍ പ്രേമിക്കില്ല. അവന് അത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ ‘ഓക്കെ ബായ്’ എന്ന് ഞാന്‍ പറയും.
ഞാന്‍ താടി ഉള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ട്. ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചു. എനിക്ക് ഇപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും എന്നെയും ഒരു പോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ എനിക്ക് പ്രശ്നം ഒന്നും ഇല്ല.
ഒരു പെണ്ണ് ഒരു ബന്ധത്തില്‍ നിന്നും വിട്ടു പോകുന്നതിനെ വിശേഷിപ്പിക്കാന്‍ തേപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് ഇഷ്ടമില്ല. സ്വാഭാവികമായും ആണിന് ആയാലും പെണ്ണിന് ആയാലും ദേഷ്യം വരും. ചില ആണുങ്ങള് അക്രമാസക്തരാകും. ഞാന്‍ അത്തരത്തിലുള്ള ഒരു അവസ്ഥ അനുഭവിച്ചിട്ടുണ്ട്. അന്ന് കാമുകന് ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഉമ്മ തന്ന ഉപദേശം സൂക്ഷിച്ചു പ്രേമിക്കണം എന്നാണ്.’
