Entertainment

ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്.കുടുംബവിളക്കിലെ ശീതൾ.

ഏഷ്യനെറ്റിലെ മികച്ച പരമ്പര ഏതാണ് എന്ന് ചോദിച്ചാൽ ആളുകൾ ഒരേ സ്വരത്തിൽ പറയും കുടുംബവിളക്ക് എന്ന് . പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ ആളുകളുടെ ഹൃദയത്തിൽ ചെക്കറിയ താരം ആണ് അമൃത നായർ. മിനി സ്‌ക്രീൻ പ്രേക്ഷർക്ക് സുപരിചിത ആണ് താരം. സ്ത്രീപദം എന്ന പരമ്പരയിൽ താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
സ്റ്റർമാജിക്കിലും അമൃത അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുത്തത് ശീതൾ എന്ന കഥാപാത്രത്തെ ആണ് .ഡിഗ്രി പൂർത്തിയാക്കി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുക ആയിരുന്നു താരം.
പത്തനാപുരം പുന്തല സ്വദേശിയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ….

ആഗ്രഹിച്ചെത്തിയ ഫീൽഡ്!
ചെറുപ്പം മുതൽ തന്നെ എത്താൻ ആഗ്രഹിച്ച ഫീൽഡ് ആണ് അഭിനയം . ആരും സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നില്ല സഹായിക്കാനും. അങ്ങനെ ഡിഗ്രി കഴിഞ്ഞു. പിന്നെ പ്രൈവറ്റ് ഫെമിൽ ജോലി ചെയ്തു വരികയാണ് എഫ്ബിയിൽ ഒഡിഷനായുള്ള പരസ്യം കാണുന്നത്. അങ്ങനെ അത് അയച്ചു. സെലെക്ഷൻ കിട്ടി അങ്ങിനെയാണ് ഈ ഒരു ഇൻഡസ്ട്രിയിൽ എത്തുന്നത്. സിനിമ ഓഡിഷൻ എന്ന് പറഞ്ഞിട്ടാണ് ഞാൻ പോകുന്നത്. പിന്നീടാണ് സീരിയൽ ആണ് എന്ന് മനസിലാക്കുന്നത്.

മക്കൾ എന്ന സീരിയൽ ആയിരുന്നു ആദ്യം. അതിനുശേഷം ഡോക്ടർ റാം. ഒരിടത്തൊരു രാജകുമാരിതുടങ്ങിയ പരമ്പരകൾ ചെയ്തു. രാജകുമാരിയിലെ ചാരു എന്ന കഥാപാത്രത്തിന് ശേഷം ആണ് സ്റ്റാർ മാജിക്ക് എന്ന ഒരു വലിയ ഷോയിലേക്ക് എത്തുന്നത്. അതിലൂടെയാണ് അമൃത എന്ന കലാകാരിയെ എല്ലാരും കാണുന്നതും, അറിയാനും തുടങ്ങുന്നതും.
സ്റ്റാർമാജിക്കിൽ എത്തിയ ശേഷമാണ് തന്നെ ആരെങ്കിലും ഒക്കെ തിരിച്ചറിയാൻ തുടങ്ങുന്നത്. പിന്നീട് ആണ് കുടുംബവിളക്കിലേക്ക് എൻട്രി കിട്ടുന്നത്. ശീതൾ ആയി കിട്ടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ജോസേട്ടൻ ആണ് വിളിക്കുന്നത്. പ്ലസ് ടു സ്ടുടെന്റ്റ് ആണ് എന്നും ഓഡിഷൻ പങ്കെടുത്തു നോക്കാനും ജോസേട്ടൻ പറഞ്ഞു തന്നു. അങ്ങിനെയാണ് എൻട്രി കിട്ടുന്നത്. ശീതൾ ആയി എത്തിയതോടെയാണ് മിനി സ്‌ക്രീൻ എന്നെ കൂടുതൽ അറിയുന്നതും.

കുടുംബവിളക്കിനെക്കുറിച്ചു ഒന്നും പ്രത്യേകം പറയേണ്ടതില്ല. എല്ലാവർക്കും എല്ലാ വിശേഷങ്ങളും അറിയാം. സോഷ്യൽ മീഡിയ വഴി എല്ലാവരും ശ്രദ്ധിക്കാറുണ്ടല്ലോ. അടിപൊളി ഫാമിലിയാണ്. എല്ലാവരും നല്ല സപ്പോർട്ടാണ്. എല്ലാവരും ഒരു കുടുംബം പോലെയാണ്. പിന്നെ നൂബിൻ, അനന്യ, ആനന്ദേട്ടൻ അങ്ങിനെ എല്ലാവരും ആയി നല്ലൊരു ബന്ധം ആണ് ഉള്ളത്.

ഈശ്വരന്റെ അനുഗ്രഹത്തോടെ സിനിമയിൽ എത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. കുടുംബവിളക്ക് അല്ലാതെ വേറെ ഒന്നും ഷോകൾ ഇപ്പോൾ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് മുൻപോട്ട് പോവുക എന്നാണ് ആഗ്രഹം. അമ്മയും ഒരുമിച്ചാണ് ഷൂട്ടിങ്ങിലേക്ക് പോവുക. എന്റെ ഏറ്റവും വലിയ ബന്ധം അമ്മൂമ്മ അനുജൻ,അമ്മ ഇവരുമായിട്ടാണ്. ഏറ്റവും വലിയ ബാക്ക് ബോൺ അമ്മ തന്നെയാണ്.

വിവാഹം ഉടനെ ഉണ്ടാകില്ല. പിന്നെ നൂബിനുമായി ഉള്ളത് വെറും സൗഹൃദം മാത്രമാണ്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ട് കണ്ടിട്ട് ആളുകൾ തെറ്റിദ്ധരിച്ചിരുന്നു. ഞങ്ങൾ തമ്മിൽ സാഹോദര്യ ബന്ധം കൂടെയുണ്ട്. അല്ലാതെ ആളുകൾ കരുതും പോലെ മറ്റൊന്നും ഞങ്ങൾക്ക് ഇടയിൽ ഇല്ല. എനിക്ക് എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് നൂബിൻ എന്നും അമൃത റെയിൻബോ മീഡിയയയിലൂടെ വ്യക്തമാക്കി.

എന്റെ കൈയ്യ്‌യിൽ ഈ ടാറ്റൂ കണ്ടിട്ട് പലരും പല അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്. ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. അത് ബ്രെയ്ക്ക് അപ്പ്‌ ആയി. ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യിൽ നിന്നും മായ്ച്ചു കളഞ്ഞു അതാണ് ഈ ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങൾ കൂടെ മാറാനുണ്ട്. നിലവിൽ ആരുമായും ഞാൻ പ്രണയത്തിൽ അല്ല. ഒരുപാട് കഷ്ടാപെട്ടിട്ടാണ് ഈ ഒരു മേഖലയിൽ എത്തിയത്. ആദ്യമൊക്കെ നല്ലൊരു കോസ്‌റ്റ്യൂമിനു തന്നെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരുന്നു.

Most Popular

To Top