Entertainment

സിംഗിൾ ആണോ എന്ന് ചോദിച്ചപ്പോൾ മിംഗിൾ എന്ന് അമൃത സുരേഷ്

അമൃത സുരേഷിനെയും സഹോദരി അഭിരാമി സുരേഷിനെയും അറിയാത്തവർ ആരും ഉണ്ടാകില്ല. പാട്ടിലും മോഡലിംഗിലും ഒക്കെ തന്റെ സാന്നിധ്യം തെളിയിച്ച താരം ആണ് അഭിരാമി. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ കൂടെ ആയിരുന്നു അഭിരാമിയുടെ അരങ്ങേറ്റം. ബിഗ് ബോസിലൂടെ പ്രേക്ഷകരുടെയെല്ലാം മനസ്സിൽ വളരെ മികച്ച ഒരു സ്ഥാനം നേടിയെടുത്ത താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ സ്റ്റോറിയാണ് ഇപ്പോൾ ചർച്ച ആകുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിൽ വൈല്‍ഡ് കാര്‍ഡ് വഴി ആണ് അഭിരാമി സുരേഷ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.. ചേച്ചി അമൃതയും ഒപ്പമുണ്ടായിരുന്നു. മികച്ച പ്രകടനത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഗായിക എന്നതിന് പുറമെ അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നീ മേഖലയിൽ ഒക്കെ തന്റെ കഴിവ് താരം തെളിയിച്ചിരുന്നു.

ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വലിയ ജനപ്രീതി നേടിയിരുന്നു.

ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാൻ പോലും പറ്റിയില്ല. ഒരുതരം മരവിപ്പ്. പക്ഷെ അതൊരു ഘട്ടം മാത്രമാണ്, അതും വിജയിക്കും എന്നാണ് താരം നൽകിയ മറുപടി. ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂൾ ടൈമിൽ ആയിരുന്നതായും താരം പറയുന്നു.

നിങ്ങൾ സിംഗിൾ ആണോയെന്ന ചോദ്യത്തിന്; ഞാൻ മിംഗിൾ ആണെന്നാണ് താരം മറുപടി നൽകിയത്. ചേച്ചീടെ ലവർ ഫിലിം ഫീൽഡിൽ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകൾ ആണ് അഭിരാമി നൽകിയത്

Most Popular

To Top