Entertainment

മലയാളത്തിന്റെ പ്രിയ സീരിയൽ അഭിനേത്രി വിവാഹിതയായി..!! ഓട്ടോഗ്രാഫ് എന്ന സീരിയൽ ഓർമയുണ്ടോ.??

ഓട്ടോഗ്രാഫ് എന്ന സീരിയലിൽ വന്ന നീണ്ട മുടിയുള്ള പെൺകുട്ടി ചേക്കേറിയത് പ്രേക്ഷകർടെ മനസ്സിൽ ആയിരുന്നു. അമൃത. പിന്നീട് സൂര്യ ടീവി യിൽ ചക്രവാകം എന്ന സീരിയലിൽ നായിക ആയി എത്തി. പിന്നീട് തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. നിരവധി സീരിയൽ കോമഡി പരിപാടികളും ഒക്കെ ആയി നമ്മുടെ മുന്നിൽ താരം എത്തി. ഇപ്പോൾ താരം വിവാഹിത ആയിരിക്കുക ആണ്. പ്രശാന്ത് എന്ന ചെറുപ്പക്കാരനുമായി ആണ് വിവാഹം നടന്നത് .ജനുവരി 17ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു താരം വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ചത് . വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ ഉണ്ടായിരുന്നുള്ളു .

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മാവേലിക്കര സ്വദേശിയാണ് താരത്തിന്റെ പങ്കാളി പ്രശാന്ത് കുമാർ. മണി വർണൻ, സുചിത്ര ദമ്പതികളുടെ മകളായ അമൃത തിരുവനന്തപുരം സ്വദേശിനിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സേവ് ദി ഡേറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ആയി പങ്ക് വച്ചിരുന്നു . നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.

വെള്ളാങ്കണി മാതാവ്, ചക്രവാകം, പുനർജനി, പട്ടുസാരി, ഏഴു രാത്രികൾ, സ്നേഹക്കൂട് തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചു.കോമഡി സ്റ്റാർസിലും തന്റെ സാന്നിധ്യം അറിയിച്ചു. അത് വഴി ആണ് താരം പ്രേക്ഷകർക്ക് സുപരിചിത ആയത്.

Most Popular

To Top