Entertainment

അമൃത അഭിരാമിയെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത് കേട്ടോ?

ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സമ്പാദിച്ച ഒരു റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്. ബിഗ്ഗ് ബോസ്സിന്റെ രണ്ടാം സീസണ്‍ കോവിഡ് 19ന്റെ വ്യാപനം കാരണം നിര്‍ത്തി വെക്കേണ്ടതായി വന്നു. സീസണില്‍ അവസാനമായി വൈല്‍ഡ് കാര്‍ഡ് എന്റ്റിയില്‍ ഹൗസിലേക്ക് പ്രവേശിച്ചവരാണ് അമൃതയും അഭിരാമിയും. അവര്‍ എത്തിയതോടെ ഷോയുടെ ദിശതന്നെ മാറുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികളൊക്കെ രജിത്ത് കുമാറിനെ കടന്ന് ആക്രമിക്കുന്ന സാഹചര്യത്തില്‍ ചെന്നെത്തിയ അവര്‍ അവിടെ മറ്റ് പല പരിചയക്കാരും ഉണ്ടായിരുന്നിട്ടും രജിത്ത് കുമാറിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഷോയ്ക്ക് മുമ്പുതന്നെ നല്ല രീതിയില്‍ പ്രേക്ഷകപിന്തുണ ഉണ്ടായിരുന്ന ഇവര്‍ക്ക് പക്ഷെ പിന്നീട് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. ഇപ്പോള്‍ ആ അനുഭവത്തിനെ കുറിച്ച് സുനിത ദേവദാസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആദ്യത്തെ മൂന്ന് ദിവസം ആര്യയുടെയും വീണയുടെയും കൂടെ ആയിരുന്നു ഞങ്ങള്‍. പക്ഷെ പിന്നീട് അവിടെ എല്ലാവര്‍ക്കും രജിത്ത് കുമാറിനോട് നീതിപൂര്‍വ്വമല്ലാത്ത ഒരു ഗെയിം ഉള്ളതായി അനുഭവപ്പെട്ടതുകൊണ്ടാണ് താന്‍ രജിത്ത് കുമാറിനെ പിന്തുണച്ചതെന്നും അമൃത പറഞ്ഞു. പ്രേക്ഷകപിന്തുണയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്ത് രജിത്ത് കുമാറിനെ സപ്പോര്‍ട്ട് ചെയ്തതല്ലെന്നും അമൃത പറഞ്ഞു. നല്ല കംഫര്‍ട്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെ; സ്വന്തം ചേട്ടനെപോലെ എന്നാണ് അമൃത രജിത്ത് കുമാറിനെക്കുറിച്ച് പറഞ്ഞത്.

സഹോദരിയെ കൂടെ കൂട്ടിയതിനെ കുറിച്ചു ചോദിച്ചപ്പോള്‍ വിശ്വസിക്കാന്‍ ആകുന്ന ഒരു കൂട്ട് ഉണ്ടെന്നുള്ള ധൈര്യം ഉണ്ടായിരുന്നെന്നും, എങ്കിലും തനിക്ക് ഒരു തെറ്റു പറ്റിയാല്‍ അത് അവളെയും ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നെന്നും അമൃത തുറന്നു പറഞ്ഞു. ചില ടാസ്ക്കുകള്‍ അല്‍പം ബുദ്ധിമുട്ടുള്ളത് ആയിരുന്നുവെങ്കിലും ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഒരു നല്ല കാര്യമായി കാണുന്നുവെന്നും അമൃത അഭിപ്രായപ്പെട്ടു.

തുടക്കത്തില്‍ ഹൗസില്‍ ഒരു ഇടം കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെന്നും, അവരെല്ലാം ഞങ്ങളെ അന്യഗ്രഹജീവികളായിട്ടാണ് കണ്ടിരുന്നതെന്നും അമൃത ഓര്‍ത്തു. എങ്കിലും ഇപ്പോള്‍ ഷോവിനു ശേഷം ആരോടും പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും, ആര്യയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും താരം വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top