Entertainment

ആരാധകരെ അമ്പരപ്പിച്ച് റൊമാന്റിക് ഫോട്ടോ ഷൂട്ടുമായി ശീതളും പ്രതീഷും

എഷ്യനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയലും റേറ്റിംഗ് ഉള്ളതുമായ സീരിയൽ ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു “കുടുംബവിളക്ക്”. മികച്ച സ്വീകരണം ആണ് പരമ്പരക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ആണ് പരമ്പര. പരമ്പരയിലെ താരങ്ങൾ എല്ലാം പ്രിയപ്പെട്ടവർ ആണ് പ്രേക്ഷകർക്ക്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ഇഷ്ട്ടം ആകുന്നില്ല എന്നത് മറ്റൊരു തലം ആണ്. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച സ്വീകാര്യത നേടിയ സീരിയൽ ഇപ്പോൾ നിരവധി വിമർശനങ്ങൾക്ക് ഇര ആകുന്നുണ്ട്. നിരവധി വിമർശനങ്ങൾക്ക് ഇര ആകുന്നുണ്ട് എങ്കിലും പരമ്പര പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. പ്രേക്ഷകരുടെ മനസാണ് റേറ്റിംഗിൽ കാണാൻ കഴിയുന്നത്.പരമ്പരയിലെ പ്രധാന രണ്ടു കഥാപാത്രങ്ങൾ ആണ് പ്രതീഷും ശീതളും. കേന്ദ്രകഥാപാത്രമായ സുമിത്രയുടെ രണ്ടാമത്തെ മകനാണ് പ്രതീഷ്. ഇളയമകൾ ആണ് ശീതൾ. അമ്മയെ മനസ്സിലാക്കി കൂടെ നിൽക്കുന്ന മകനായ പ്രതീഷിനെ അവതരിപ്പിക്കുന്ന നൂബിൻ ജോണി ആണ്. നിരവധി ആരാധകർ ആണ് താരത്തിനു ഉള്ളത്. ശീതളിനെ അവതരിപ്പിക്കുന്നത് അമൃത ആണ്.അമ്മയെ മനസിലാകാതെ അച്ഛന്റെ തോന്നിവാസങ്ങൾക്ക് ഒക്കെ കൂട്ട് നിൽക്കുന്ന അല്പം നെഗറ്റീവ് കഥാപാത്രം ആണ് ശീതളിനു. ഇപ്പോൾ ഇരുവരുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. നൂബിൻ തന്നെയാണ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് പിന്നിൽ എന്തെങ്കിലും സൂചന നൽകൽ ഉണ്ടോ എന്നാണു ആരാധകർ ഒന്നടങ്കം തിരക്കുന്നത്.മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് . പരമ്പരയിൽ സഹോദരങ്ങളായി എത്തുന്ന ഇരുവരും റൊമാന്റിക് ഫോട്ടോഷൂട്ടുമായാണ് എത്തിയിരിക്കുന്നത്. അതുകൊണ്ട് ആണ് ആരാധകർക്ക് സംശയം എന്തേലും ട്വിസ്റ്റ്‌ വരാൻ ഉണ്ടോന്ന്.

Most Popular

To Top