Entertainment

ഇനി ‘ഇനിയ’ നിർമാണ മേഖലയിലേക്ക്! സ്വന്തം നിർമാണ കമ്പനി അന്നൗൻസ് ചെയ്തു നടി

ഇനിയ എന്ന നടി ഗ്ലാമര്‍ വേ,ത്തിലും നാടന്‍ വേഷത്തിലും പ്രേക്ഷകര്‍ക്ക് നല്ല കഥാപാത്രങ്ങളെ തന്ന നടിയാണ്. ഇടയ്ക്കിടെ താരം ചില ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. അത് വൈറലാവാറുമുണ്ട്.

അടുത്തിടെ യോഗാദിനത്തില്‍ യോഗ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലുമൊക്കെ അഭിനയിച്ച താരമാണ് ഇനിയ.

ഇപ്പോഴിതാ താരം അഭിനയത്തിന് പുറമേ നിര്‍മ്മാണ രംഗത്തേയ്ക്കും ചുവടുവെക്കുന്ന വാര്‍ത്ത പുറത്തായിരിക്കുകയാണ്.

അമയ എന്റര്‍ടൈന്‍മെന്റ്സ് എന്നാണ് തന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്.

ഹസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം പിന്നീട് മോഡലിംഗ് രംഗത്ത് സജീവമാവുകയും അതില്‍നിന്ന് നായികാ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. ഇനി ഇനിയയെ നിര്‍മ്മാതാവായി കാണാം.

Most Popular

To Top