Entertainment

വലുതായാൽ കുട്ടിക്കളി പാടില്ലെന്ന് പറഞ്ഞവർക്ക് സമർപ്പിച്ചുകൊണ്ടു അമേയയുടെ പുത്തൻ ഫോട്ടോഷൂട്ട്….!!

കരിക്ക് എന്ന വെബ്സീരിസ് കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല .വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്ത പരിപാടി ആണ് കരിക്ക്. അതിലെ താരങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആണ്. അങ്ങനെ അതിലൂടെ ജനശ്രെദ്ധ നേടിയ നടി ആണ് അമേയ . മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന താരം ശ്രെദ്ധിക്കപ്പെട്ടത് കരികിലെ അഭിനയം കൊണ്ടാണ്.

തിരുവനന്തപുരം സ്വദേശിയായ താരം ഇപ്പോഴും മോഡലിംങ് ചെയ്യുന്നുണ്ട് . അത്‌ പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയില്ല.ജയസൂര്യ പ്രധാന വേഷം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ആട് 2 എന്ന ചിത്രത്തിലും അമേയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് .ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലും ഒരുചെറിയ വേഷം താരത്തിനു ലഭിച്ചു . താരത്തിന്റെ ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ്. അത്‌ നിമിഷം കൊണ്ട് ആണ് തരംഗം ആകുന്നത്. കരിക്കിലെ ഭാസ്കരൻപിള്ള ടെക്‌നോളജിസ് എന്ന എപ്പിസോഡിലെ താരത്തിന്റെ അഭിനയം ശ്രെദ്ധ നേടുന്നതും മികച്ചതും ആയിരുന്നു. ആ ഒരു ഒറ്റ എപ്പിസോഡ് കൊണ്ട് നിരവധി ആരാധകരെ താരത്തിനു ലഭിച്ചു.

സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം. മുടി രണ്ടു വഷത്തും കെട്ടി വച്ചു കുട്ടികളെ പോലെ ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. താരം നൽകിയ ക്യാപ്‌ഷനും ശ്രെദ്ധേയമാണ്. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിച്ചു കഴിഞ്ഞു .

തലക്കെട്ട് ഇങ്ങനെ. “വലുതായി കഴിഞ്ഞാൽ കുട്ടിക്കളി ഒന്നും പാടില്ല എന്ന് പണ്ട് പറഞ്ഞു പഠിപ്പിച്ചുതന്ന എല്ലാവർക്കും ഞാൻ എന്റെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമർപ്പിക്കുകയാണ്. എന്നും കുട്ടിയായി ഇരിക്കുക കുട്ടിക്കളി മാറാത്ത കുട്ടിയായി നിഷ്ക്കളങ്കമായി ഇരിക്കുക”

ഒരുപക്ഷെ ഈ തലകെട്ടു കാരണം ആയിരിക്കും ചിത്രങ്ങൾ പെട്ടന്ന് വയറൽ ആയത്.

Most Popular

To Top