Tech

ജോലികൾ നഷ്ടപെടുന്ന ഈ സമയത്തു, 50,000 പേർക് ജോലി വാഗ്ദാനവുമായി ആമസോൺ

ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ പ്രളയം ശമിപ്പിക്കാന്‍ ഇ-കൊമേഴ്സിന്റെ മുഖ്യ ബിസിനസ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയിലെ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്കും ഡെലിവറി ഫ്ലീറ്റിലേക്കും 50,000 താത്കാലിക ജോലികള്‍ക്ക് ആള്‍ക്കാരെ ക്ഷണിക്കുന്നു. ഓലയിലും, സൊമാറ്റോയിലും, സ്വിഗ്ഗിയിലും ജോലിചെയ്തിരുന്നവര്‍ക്ക് ഈ നീക്കം തൊഴിലിന് ഉപകരിക്കും.

സപ്ലൈ ചെയിന്‍ പ്രൊസസില്‍ ജോലി ചെയ്യാന്‍ താത്കാലിക അസോസിയേറ്റുകളെ നിയമിക്കുമെന്ന് ആമസോണ്‍ പറഞ്ഞു. ഈ തൊഴിലാളികളില്‍ മിക്കവരോടും ആവശ്യപ്പെടുക ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ പിക്ക് ചെയ്യാനും, പാക്ക് ചെയ്യാനും, ഷിപ്പ് ചെയ്യാനും ഓര്‍ഡര്‍ തന്നവര്‍ക്ക് വിതരണം ചെയ്യാനുമാണ്. ഈ പുതിയ തൊഴിലുകള്‍ തൊഴിലാളികള്‍ക്ക് ആമസോണിന്റെ ഫ്ലെക്സ് സര്‍വ്വീസില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യാനും അനുവദിക്കും.

ആമസോണിലെ APAC-ിന്റെയും, MENA-ിന്റെയും, LATAM-ിന്റെയും കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സിന്റെ വൈസ് പ്രസിഡന്റ് അഖില്‍ സക്സേന പറയുന്നത് ഈ മഹാമാരിയുടെ കാലത്ത് ഒരു സുരക്ഷിതമായ ജോലിയുടെ ചുറ്റുപാട് നല്‍കിക്കൊണ്ട് കഴിവിന്റെ പരമാവധി ആളുകള്‍ക്ക് തൊഴിലു നല്‍കാന്‍ ഇത് ഉപകരിക്കുമെന്നാണ്.

മഹാമാരിയുടെ ആരംഭത്തില്‍ അവര്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച ഓണ്‍ – ഗ്രൗണ്ട് ജോലിക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അതേ നിലവാരത്തില്‍ നല്‍കുമെന്ന് ഈ ഇ-കൊമേഴ്സ് സ്രാവ് വാഗ്ദാനം ചെയ്തിരുന്നു. ഈ നിലവാരങ്ങളില്‍ ഹസാര്‍ഡ് പേ, വര്‍ദ്ധിപ്പിച്ച സിക്ക് ലീവ്, മാസ്ക്ക്, താപനില പരിശോധന, വെയര്‍ഹൗസുകളുടെ കൃത്യസമയങ്ങളിലുള്ള സാനിറ്റേഷന്‍ എന്നീ നിര്‍ബന്ധ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടും.

ഒരു ട്വീറ്റില്‍ ആമസോണിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യയിലെ ഹെഡുമായ അമിത്ത് അഗര്‍വാള്‍ പറഞ്ഞത് ഡിമാന്‍ഡിലെ ഈ കുത്തനെയുളള വര്‍ദ്ധന നിയന്ത്രണവിധേയമാക്കാനും ഈ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ അത്യാവശ്യ സേവനം കൊടുക്കാനും കൂടുതല്‍ തൊഴിലാളികള്‍ ആമസോണിനെ സഹായിക്കുമെന്നാണ്.

അടുത്തതായി ഒരു ഏര്‍ണിങ്ങ്സ് കോളില്‍ ആമസോണ്‍ കോവിഡ് 19-ിനോടുള്ള പ്രതികരണത്തിന് ലോകത്തില്‍ മൊത്തം നാല് ബില്ല്യണ്‍ ഡോളര്‍ ചിലവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മൊത്തം കോര്‍പ്പസ് കൂടാതെ കമ്പനി അവരുടെ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി പുതിയതായി നിയമിക്കുന്നവര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളവും നല്‍കാനായി 350 മില്ല്യണ്‍ ഡോളറിനടുത്ത് ചിലവാക്കുമെന്നും പറഞ്ഞു.

ഇന്ത്യയില്‍ കൂടാതെ യു.എസ്സിലും കമ്പനി നിയമിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. യു.എസ്സില്‍ ഓണ്‍ലൈന്‍ ഓര്‍ഡറിന്റെ ഡിമാന്‍ഡിനെ ശമിപ്പിക്കാന്‍ 1,75,000ത്തിലധികം തൊഴിലാളികളെ നിയമിച്ചു. അതേസമയം, ഇന്ത്യയിലെ ഡെലിവറി / വെയര്‍ഹൗസ് തൊഴിലാളികളുടെ ശമ്പളം കമ്പനി ഇരട്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

പൊതുപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആമസോണ്‍

പല ഇ-കോമേഴ്സ് കമ്പനികളെ പോലെയും ഇന്ത്യയില്‍ ആമസോണ്‍ ഒരുപാട് തൊഴിലാളികള്‍ അവരുടെ ജന്മനാടുകളിലേക്ക് തിരികെ പോയതിനാല്‍ ഓണ്‍ – ഗ്രൗണ്ട് സ്റ്റാഫായ ആള്‍ക്കാരുടെ കുറവ് നേരിടുന്നുണ്ട്.

എക്കണോമിക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ടു മാസങ്ങളായി ആമസോണ്‍ തൊഴിലാളികളുടെ ശോഷണം കാരണം പ്രവര്‍ത്തനം ഒരുപാട് കുറച്ചിട്ടുണ്ട്. ഈ ആള്‍ക്കാരെ ഗ്രോസറിയിലോ ഇ-കൊമേഴ്സ് ഡെലിവറിയിലോ ജോലിയ്ക്ക് കയറ്റുമെന്ന് ഇതുവരെ ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഇത് കൂടാതെ, ബാംഗ്ലൂരില്‍ ഈയിടെ ഫുഡ് ഡെലിവറി തുടങ്ങിയ ആമസോണ്‍ രാജ്യത്തിലെ മറ്റ് നഗരങ്ങളിലും ഈ സേവനം വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ, പുതിയതായി നിയമിക്കുന്ന ഈ ജോലിക്കാരെ കമ്പനി ആഹാരം ഡെലിവറി നടത്താനും വിടാന്‍ സാധ്യതയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top