Uncategorized

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍ ; ഏറ്റെടുത്ത് ആരാധകരും

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അമല പോള്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തിളങ്ങുന്ന നടിക്ക് ആരാധകര്‍ ഏറെയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലൂടെയാണ് അമല പോള്‍ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ അമല പോള്‍ അഭിനയിച്ചിരുന്നു. അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അമല തിളങ്ങാറുണ്ട്.

അമലയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം ചെയ്ത തമിഴ് ചിത്രം ‘ആടൈ’ ആണ്. സിനിമ നടിയുടെ പ്രകടനംകൊണ്ടും, പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം അഭിനയിച്ച തമിഴ് ചിത്രം ‘അതോ അന്ത പറവൈ പോല’തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. അമലയുടേതായി മലയാളത്തിലെ പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ‘ആടുജീവിതം’, തമിഴ് ചിത്രം ‘കടവേര്‍’, തെലുങ്ക് ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് റീമേക്ക്’ എന്നിവയുടെ ചിത്രീകരണം നടക്കുകയാണ്.

അതേസമയം, അമല പോള്‍ സിനിമാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുള്ള താരമാണ്. തന്റെ പുതിയ വിശേഷങ്ങളും, ചിത്രങ്ങളും, വീഡിയോകളും എല്ലാം നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. അമലയുടേതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത്തവണ പുത്തന്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നു’ എന്ന ക്യാപ്ഷനോടെയാണ് അമല തന്റെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈഷ്ണവാണ് അമല പോളിന്റെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സ്റ്റൈലിസ്റ്റ് സോണിയയാണ്. അമലയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമെന്റുകളും ലൈക്കുകളുമായി ആരാധകരും എത്തി.

ലോക്ക്ഡൗണില്‍ കുടുംബത്തോടൊപ്പം നടി കൊച്ചിയിലാണ് സമയം ചിലവഴിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും അമല പോള്‍ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാചക പരീക്ഷണ വീഡിയോയും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

തമിഴില്‍ 2018-ില്‍ പുറത്തിറങ്ങിയ ‘രാക്ഷസന്‍’ എന്ന ചിത്രം അമല പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയിരുന്നു. വിഷ്ണു വിശാല്‍ നായകനായ ത്രില്ലര്‍ ചിത്രത്തിന് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു.

Most Popular

To Top