Entertainment

ഇതിനൊരു പോംവഴിയില്ലേ; കണ്ണീരൊഴുക്കി അമലാ പോൾ, അമ്പരന്ന് ആരാധകർ

നടി അമലാ പോളിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൈന എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് തെന്നിന്ത്യയിലെ മുന്‍ നിര നായികമാരുടെ തലത്തിലേയ്‌ക്കെത്തി നില്‍ക്കുകയാണ് താരമിപ്പോള്‍.

തമിഴ് സിനിമ സംവിധായകായ എംഎല്‍ വിജയിയുമായി ഏറെക്കാലം പ്രണയിച്ച് പിന്നീട് വിവാഹം കഴിച്ചിരുന്നു താരം. വളരെ ആര്‍ഭാടപരമായ കല്യാണമായിരുന്നു അത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവരും വേര്‍പ്പിരിഞ്ഞു. ഇപ്പോള്‍ രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു.

ഇപ്പോള്‍ അമലാ പോള്‍ കരഞ്ഞു കൊണ്ടിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനൊരു പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെ നടി തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.

കരയുന്ന വീഡിയോ ആയതിനാല്‍ തന്നെ പ്രേക്ഷകര്‍ നടിക്ക് എന്ത് പറ്റിയതെന്ന് അറിയാന്‍ വീഡിയോ കണ്ടു. ഉള്ളി അരിയുന്നതിനിടെ യാണ് നടിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നത്.

ആദ്യം അമ്പരന്ന ആരാധകരില്‍ പലരും നടിയെ വിമര്‍ശിച്ചിരുന്നു. കൊറോണയെ തുടര്‍ന്ന് സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വെച്ചി രിക്കുന്നതിനാല്‍ നടി ഇപ്പോള്‍ പോണ്ടിച്ചേരിയിലെ വീട്ടില്‍ അവധി ആഘോഷിക്കുകയാണ്.

Most Popular

To Top