പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യന്‍ സുന്ദരിയാണ് നടി അമല പോള്‍. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന, ഇപ്പോള്‍ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കൊതിയൂറുന്ന ഒരു കേക്കുമായിട്ടാണ് ഇത്തവണ അമല പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ‘കൊതി ഒരു പാപം ആണെന്ന് അറിയാം. എങ്കിലും അതില്‍ ഇത്ര രുചിയുള്ള കേക്ക് ഉണ്ടെങ്കില്‍ അത് കഴിച്ച് പാപി ആകുവാന്‍ ഞാന്‍ തയ്യാറാണ്’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സി.സി. അമ്പൂക്ക്സ് ക്രേവാണ് ഈ ഹോം മേഡ് കേക്കിന് പിന്നില്‍.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അമല പോള്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തിളങ്ങുന്ന നടിക്ക് ആരാധകര്‍ ഏറെയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലൂടെയാണ് അമല പോള്‍ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ അമല പോള്‍ അഭിനയിച്ചിരുന്നു. അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അമല തിളങ്ങാറുണ്ട്.
അമലയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം ചെയ്ത തമിഴ് ചിത്രം ‘ആടൈ’ ആണ്. സിനിമ നടിയുടെ പ്രകടനംകൊണ്ടും, പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം അഭിനയിച്ച തമിഴ് ചിത്രം ‘അതോ അന്ത പറവൈ പോല’തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. അമലയുടേതായി മലയാളത്തിലെ പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ‘ആടുജീവിതം’, തമിഴ് ചിത്രം ‘കടവേര്’, തെലുങ്ക് ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് റീമേക്ക്’ എന്നിവയുടെ ചിത്രീകരണം നടക്കുകയാണ്.
തമിഴില്‍ 2018-ില് പുറത്തിറങ്ങിയ ‘രാക്ഷസന്’ എന്ന ചിത്രം അമല പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയിരുന്നു. വിഷ്ണു വിശാല്‍ നായകനായ ത്രില്ലര്‍ ചിത്രത്തിന് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു.
