ആലിയ ഭട്ട് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് എന്നത് മാത്രമല്ല ബോളിവുഡിൽ ഒഴിച്ച് കൂടാനാവാത്ത ഒരു അഭിനേത്രി കൂടിയാണ് . സംവിധായകൻ മഹേഷ് ഭട്ട്ന്റെയും അഭിനേത്രി സോണി രസദസിന്റെയും മകളാണ് ആലിയാ. കുറച്ച സിനിമ്മകളിൽ കൂടെ തന്നെ തന്റെ അഭിനയത്തിലുള്ള കഴിവ് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുകയും കൂടാതെ പ്രേക്ഷകരുടെ ഇഷ്ടനടിമാരിൽ ഒരാൾ കൂടിയാകുവാൻ കഴിഞ്ഞത് ആലിയയുടെ വിജയങ്ങളിൽ ഒന്നാണ്.
ആലിയ എപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു വിഷയങ്ങളിൽ ഒന്നായിരുന്നു . രൺബീറുമായുള്ള പ്രണയവും ഒക്കെ അത്തരത്തിൽ ഒരുപാട് ചർച്ചയായ വിഷയങ്ങളിൽ ഒന്ന് മാത്രമായിരുന്നു. ഇന്നിതാ സോഷ്യൽ മീഡിയ തരന്ഗമായി കൊണ്ടിരിക്കുന്നത് ആലിയ നടത്തിയ തന്റെ അണ്ടർ വാട്ടർ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്.
വോഗ് മാഗസിനിന്നു വേണ്ടി നടത്തിയ ഫോട്ടോഷൂട് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മൽസ്യ കന്യകയെ പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ആലിയയുടെ ചിത്രങ്ങൾ ആലിയയുടെ സ്വന്തം സോഷ്യൽ മീഡിയയിലൂടെയും പങ്കു വെച്ചിരുന്നു.
ആലിയയുടെ അച്ഛൻ ആയ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക്ക് 2 ആണ് ആലിയ അഭിയനയിച്ചിറങ്ങിയ അവസാന ചിത്രം. സഞ്ജയ് ദത് , പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.
