Entertainment

“ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയത്.” രോഹിത്തിന് ഒപ്പം ഒളിച്ച് നടത്തിയ വാർത്തയെ കുറിച്ച് എലീന.

മലയാളം ബിഗ് ബോസ്സ് സീസണ്‍ 2 മത്സരാര്‍ഥിയായ എലീന പടിക്കലിനെ അറിയാത്തവർ വിരളം ആയിരിക്കും. അവതാരിക ആയി ജനമനസുകൾ കീഴടക്കിയ താരം ആയിരുന്നു എലീന. നടി ആയും തിളങ്ങിട്ടുണ്ട്. താരത്തിന്റെ പ്രണയം അടുത്ത കാലത്ത് ചർച്ച ആയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹനിശ്ചയം. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് ഭാവി വരൻ . തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവച്ചായിരുന്നു ആർഭാടമായ ചടങ്ങുകള്‍ നടന്നത്.

ആറ് വർഷത്തെ കടുത്ത പ്രണയമാണ് വിവാഹനിശ്ചയത്തിൽ കലാശിച്ചത് . കൊവിഡ് നിയന്ത്രണത്തോടെ ആയിരുന്നു ചടങ്ങ്. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാന്നിധ്യം അറിയിച്ചു . ഇന്തോ–വെസ്റ്റേൺ തീമിലായിരുന്നു സന്തോഷ വേദി ഒരുങ്ങിയത്

ഇപ്പോൾ തന്റെ രസകരമായ പ്രണയനിമിഷങ്ങളെ കുറിച്ച് വാചാല ആകുക ആണ് എലീന….വാക്കുകൾ ഇങ്ങനെ….

” 2014 ൽ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ഈ യാത്ര. വീട്ടിൽ അറിഞ്ഞാൽ വിടില്ലെന്ന് ഉറപ്പായിരുന്നു.ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയത്. കഷ്ടക്കാലം എന്റെ ഫോൺ ഓഫ് ആയി. ഫോൺ ചാർജായപ്പോൾ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്‌നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്.

പിന്നെ സത്യം പറയേണ്ടിവന്നു. വേഗം തിരിച്ചു നാട്ടിൽ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോൺ ഓഫ് ആയപ്പോൾ തമിഴിൽ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്.ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സിൽ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിൽ പോയിട്ട് അമ്മയ്ക്ക് സെൽഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്നും എലീന പറയുന്നു. അതേ സമയം ഈ വർഷം ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യത്തിൽ എത്തിയിരിക്കുകയാണ് എലീനയും രോഹത്തും.”

Most Popular

To Top