Entertainment

അറുപതോളം തൊഴിലാളികൾ 500 മണിക്കൂറുകൊണ്ട് തുന്നിയെടുത്തതാണ് ആ വസ്ത്രം..!! എലിനയുടെ ഗോൾഡ്‌ ലഹങ്കയെ കുറിച്ച് റിപ്പോർട്ട്..!!

അവതാരകയായും നടിയായും ബിഗ് ബോസ് മത്സരാർത്ഥിയായും ഒക്കെ പ്രേക്ഷകർക്ക് ഇടയിൽ വളരെ പരിചിതമായ മുഖം ആണ് എലീന പടിക്കൽ. കഴിഞ്ഞ ദിവസം താരത്തിന്റെ ആറു വർഷത്തെ പ്രണയത്തിന്റെ സാക്ഷത്കാരം പോലെ എൻഗേജ്മെൻറ് നടന്നിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് പ്രതി ശ്രുതവരൻ . രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സിൽ തന്റെ കഴിവ് തെളിയിക്കാൻ ഉള്ള തിരക്കിൽ ആണ്. ബിഗ്‌ബോസിലൂടെയും ഭാര്യ എന്ന പരമ്പരയിലൂടെയും ആണ് താരം ജനശ്രദ്ധ നേടിയത്. കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു .

ആന്റിക് ഗോൾഡ് കളർ ലെഹങ്ക ഡ്രസിൽ ഒരു ദേവതയെ പോലെ എലീന തിളങ്ങി. അറുപത് തൊഴിലാളികൾ 500 മണിക്കൂറിൽ തുന്നിയെടുത്തതാണ് ആ വസ്ത്രം എന്നാണ് റിപ്പോർട്ട്‌ .വസ്ത്രം പോലെ തന്നെ അന്നത്തെ ദിവസം ചർച്ച ആയിരുന്നു താരത്തിന്റെ മേക്കപ്പ്. ഒരുപാട് ചമയങ്ങൾ ഒന്നും എടുത്തു കാണിച്ചിട്ടില്ലാത്ത മേക്കപ്പ് ആയിരുന്നു താരത്തിന്റെ. ഇപ്പോൾ എലീനയെ സുന്ദരി ആക്കിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അലീന ജോസഫ് മേക്കപ്പിനെ കുറിച്ച് പറയുക ആണ്.

വാക്കുകൾ ഇങ്ങനെ…..

“എലീന എന്നെ എൻഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോൾ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീൽ തോന്നരുത്. ട്രയൽ ചെയ്തപ്പോൾ അവൾ ഹാപ്പി ആയിരുന്നു. എനിക്ക് മൂന്ന് ദിവസത്തെ പരിപാടികൾക്ക് എലീനയെ മേക്കപ്പ് ചെയ്യുവാൻ സാധിച്ചു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ ഏറെ സന്തോഷവതിയാണിപ്പോൾ. ഹെയർ സ്റ്റൈൽ ചെയ്‌തത്‌ റോഷ്‌നി എന്നൊരു ചേച്ചിയാണ്.”

Most Popular

To Top