Viral

ആലപ്പുഴയില്‍ കോവിഡ് ഹോട്ട്സ്പോട്ടില്‍ നാട്ടുകാരുടെ കൂട്ടയടി; വീഡിയോ

ആലപ്പുഴ : കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ കൂട്ടത്തല്ല്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ദൃശ്യങ്ങള്‍ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കൂട്ടത്തല്ല് നടക്കുന്ന വീഡിയോ പല സ്ഥലങ്ങളുടേതെന്ന പേരിലും കൊറോണയുടെ പേരിലും പ്രചരിച്ചിരുന്നു.

പെരുമ്പള്ളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര, പൂജ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് എത്തിയാണ് കേസ് ഒതുക്കി തീര്‍ത്തത്.

ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയല്‍വാസികള്‍ മതില്‍ കെട്ടി അടയ്ക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മര്‍ദ്ദനം ഏറ്റത്.

ഏറെ നാളായി വഴിയെ ചൊല്ലി തര്‍ക്കവും, കോടതിയില്‍ കേസും ഉണ്ടെന്ന് പോലീസ് പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്ക് എതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Most Popular

To Top