Entertainment

തുപ്പാക്കിയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു, തുറന്ന് പറഞ്ഞ് അക്ഷര

മുരുഗദോസിന്‍രെ സംവിധാനത്തില്‍ പുരത്തിറങ്ങിയ വന്‍ഹിറ്റായ ചിത്രമായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ വിജയ്‌യുടെ തുപ്പാക്കി. കാജള്‍ അഗര്‍വാളായിരുന്നു നായിക. ചിത്രത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായിട്ടായിരുന്നു ദളപതി എത്തിയത്. വിജയ്, കാജല്‍ എന്നിവരെ കൂടാതെ ബോളിവുഡ് താരം വിദ്യുത് ജംവാല്‍, ജയറാം എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടി അക്ഷര ഗൗഡ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ അഭിനയിച്ചത് തന്റെ തെറ്റായ തീരുമാനമായിരുന്നുവെ ന്നാണ് താരം പറഞ്ഞത്.

ആരംഭം എന്ന അജിത്ത് ചിത്രത്തിലും അക്ഷര എത്തിയിരുന്നു. വിജയ് അജിത് ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആ ചിത്രത്തില്‍ ഞാന്‍ എന്ത് റോളാണ് ചെയ്തത്? ഇപ്പോള്‍ ആ കഥാപാത്രത്തെ കുറിച്ച് ഓര്‍ത്ത് ഖേദിക്കുകയാണെന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളതില്‍ അല്ല. പകരം ആ കഥാപാത്രത്തെയാണ് തനിക്ക് ഇഷ്ടടപ്പെടാതിരുന്നതെന്നും നടി വ്യക്തമാക്കി. ചിത്രത്തിനായി തന്നെ സമീപിച്ചപ്പോള്‍ കാജല്‍ അഗര്‍വാളിന്റെ സുഹൃത്ത് എന്നാണ് പറഞ്ഞിരുന്നത്.

വ്യത്യസ്തമായ രീതിയിലാ യിരുന്നു കഥ എന്നോട് പറഞ്ഞതും. അന്ന് ഞാന്‍ പുതിയ ആളായി രുന്നു. എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലായിരുന്നു. ഇതൊ ന്നും ആരേയും കുറ്റപ്പെടുത്തി പറയുന്നതല്ല. ഇന്നും ഈ രണ്ട് സംവിധായകരില്‍ എന്നെ ആര് വിളിച്ചാലും താന്‍ പോയി അഭിനയിക്കുമെന്നും അക്ഷര വെളിപ്പടുത്തി.

Most Popular

To Top