Entertainment

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സൂപ്പര്‍ഹിറ്റ് സിനിമയില്‍ നിന്ന് ഐശ്വര്യ റായ് മഞ്ജു വാര്യരെ വെട്ടിച്ച് നായികയായത് ഇങ്ങനെ

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ്. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വർഷമാണ് ചിത്രീകരണം ആരംഭിച്ചത്. ‘ദ പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂർത്തിയായിട്ടില്ല.

എന്നാൽ സംവിധായകൻ രാജീവ് മേനോൻ വെളിപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ നായികയായി 20 വർഷം മുൻപേ മഞ്ജു വാര്യർ അഭിനയിക്കേണ്ടിയിരുന്നുവെന്നാണ്. മഞ്ജു വാര്യരെയായിരുന്നു രാജീവ് മേനോൻ ഒരുക്കിയ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത്. എന്നാൽ ഐശ്വര്യ റായിയെ ആ കഥാപാത്രത്തിന് കാസ്റ്റ് ചെയ്തത് സംവിധായകന്റെ ഭാര്യയുടെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ.

‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ അജിത്ത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു.

ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രവും ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രവും ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്നാണ് രാജീവ് മേനോൻ കുറച്ചു നാൾ മുൻപ് തന്റെ പോസ്റ്റിലൂടെ പറഞ്ഞത്.

ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും ഗംഭീര പ്രകടനമാണ്. ഇന്നും ഇതിലെ ഇരുവരുമൊന്നിച്ചുള്ള വളരെ വൈകാരികമായ ഒരു പ്രണയ രംഗം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. രാജീവ് മേനോൻ ഒരു സംവിധായകനെന്ന നിലയിൽ തനിക്കു വലിയ തൃപ്തി സമ്മാനിച്ച രംഗങ്ങളിലൊന്നായിരുന്നു അതെന്നും പറഞ്ഞു.

തമിഴകത്തിന്റെ തല അജിത്ത്, ലോക സുന്ദരി ഐശ്വര്യ റായ്, പ്രശസ്ത നായിക തബു തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ മമ്മൂട്ടിയോടോപ്പം അഭിനയിച്ച ഈ ചിത്രം ഇരുപതു വർഷം മുൻപാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിനെ കുറച്ചുള്ള ചില അറിയാക്കഥകളാണ് ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് മേനോൻ ഇപ്പോള്‍ പുറത്തു പറഞ്ഞിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top