മലയാള സിനിമയില്‍ സുമുഖരായ നിരവധി താരങ്ങളുണ്ട്. പക്ഷെ പുറമേ ഉള്ള സൗന്ദര്യത്തില്‍ അല്ലല്ലോ കാര്യം. ഇങ്ങനെ ഒരു ചോദ്യം നടി ഐശ്വര്യ ലക്ഷ്മിയോടും നടനും സംവിധായകനായ പൃഥ്വിരാജിനോടും ചോദിച്ചപ്പോള്‍ അവരുടെ ഉത്തരങ്ങള്‍ ഇങ്ങനെയായിരുന്നു.
‘മമ്മൂട്ടിയും ലാലേട്ടനുമാണ് ഏറ്റവും ആകര്‍ഷണീയരായ നടന്മാര്. അത് ബാഹിക സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രം അധിഷ്ഠിതമല്ല. അവരുടെ പെരുമാറ്റ രീതിയും, സ്ത്രീകളോട് കാണിക്കുന്ന മാന്യതയും, ചെയ്യുന്ന സത്പ്രവര്‍ത്തികളും ഒക്കെ പരിഗണിച്ചുകൊണ്ടാണ്.’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
പൃഥ്വിരാജ് പറഞ്ഞത് ‘അഞ്ജലി മേനോനും നസ്രിയ നസീമുമാണ്. രണ്ട് പേരും വ്യത്യസ്തമായ പെരുമാറ്റ രീതികളിലൂടെ ബഹുമാനം നേടി എടുക്കുന്നവരാണ്.’ എന്നാണ്.
