Entertainment

ഷൂറ്റിംഗിനിടയിൽ സൂര്യ താപം ഏറ്റു, ചിത്രം പങ്കുവെച്ചു അഹാന നടി കൃഷ്ണകുമാർ

മലയാള യുവനടിമാരിൽ ഏറ്റവും ആക്റ്റീവ് ആയ നടിയാണ് അഹാന കൃഷ്ണ കുമാർ. കൊറോണ വന്നതോടെ അഹാനയും സോഷ്യൽ മീഡിയയിൽ സ്ഥിരസാന്നിധ്യമായി മാറി കഴിഞ്ഞു. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ അഹാന തന്റെ ആരാധകർക്ക് മുന്നിൽ കൃത്യമായി എത്തിക്കാറുണ്ട്.

അടുത്തിടെ നടന്ന സിനിമ ഷൂട്ടിങ്ങിനിടയിൽ സൂര്യ താപമേറ്റ ചിത്രങ്ങൾ താരം പങ്കുവെയ്ക്കുകയാണ്. ഒരുപാട് വർക്കുകളുള്ള നല്ല ചുവപ്പ് ഗൗണാണ് താരം ഫോട്ടോഷൂട്ടിനായി അണിഞ്ഞിരുന്നത്, എന്നിട്ടും സൂര്യ താപം ഏൽക്കുന്നത് എന്തൊരു കഷ്ടമാണ് എന്നാണ് താരം ചിത്രത്തിന് അടികുറുപ്പായി നൽകിയിരിക്കുന്നത്.

കഴുത്തിനാണ് സൂര്യതാപം ഏറ്റത്. ഇത് ഐസ് ബാഗ് ഉപയോഗിച്ച് മാറ്റുന്ന ചിത്രമാണ് നടി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോ ഷൂട്ട്‌.

Most Popular

To Top