സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. ഇപ്പോള്‍ നാലുപേരും നൃത്തവിസ്മയവുമായി എത്തിയിരിക്കുകയാണ്. ‘പിംഗ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ചേര്‍ന്ന് ചുവടുവെച്ചത്. ഇന്നലെ വൈകിട്ട് 5-ിന് കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡാന്‍സ് കവര്‍ റിലീസ് ചെയ്തത്.
ഒരേ വേഷവിധാനത്തിലാണ് അഹാനയും സഹോദരിമാരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ സ്വീകരണ മുറിയില്‍ വച്ചാണ് ഇവരുടെ തകര്‍പ്പന്‍ പ്രകടനം. മണിക്കൂറുകള്‍ക്കകം തന്നെ ശ്രദ്ധിക്കപ്പെട്ട ഡാന്‍സ് കവര്‍ ഇതിനോടകം സമൂഹമാധ്യമ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ട്രാവന്‍കൂര്‍ സിസ്റ്റേര്‍സിന്റെ ഗംഭീര പ്രകടനം കണ്ട് ആരാധകര്‍ വിസ്മയിച്ചിരിക്കുകയാണ്.
‘4 പേരും വേറെ ലെവല്‍ ആണെ’ന്നും, ‘വളരെ ക്യൂട്ട് പ്രകടനമാണെ’ന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. കൂട്ടത്തില്‍ ആരാണ് മികച്ചത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
