മലയാളത്തില്‍ ഇപ്പോള്‍ ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ 4 പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അതില്‍ തന്നെ അഹാന 3 – 4 ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചു കഴിഞ്ഞു. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നിവര്‍ നിരന്തരമായി സോഷ്യല്‍ മീഡിയകളില്‍ വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.
അടുത്തിടെ അഹാന പോസ്റ്റു ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആ വിമര്‍ശനങ്ങള്‍ പിന്നീട് പരിഹാസങ്ങളും, ട്രോളുകളും, അസഭ്യം പറച്ചിലുകളും എല്ലാമായി പരിണമിച്ചു. തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ട് ആണെന്ന് ആയിരുന്നു അഹാനയുടെ പ്രസ്തുത ഇന്‍സ്റ്റഗ്രാം സ്റ്റോറി.
വിമര്‍ശിച്ച പലരും സൈബര്‍ ബുള്ളിയിങ്ങിലേക്ക് ചുവടു മാറ്റിയപ്പോള്‍ അഹാന അതിന് എതിരെയായി ഒരു വീഡിയോ ചെയ്തു. സൈബര്‍ ബുള്ളീസിന് ഒരു പ്രേമലേഖനം എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ പോസ്റ്റു ചെയ്തത്. ആ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പെട്ടെന്നുതന്നെ വൈറലായി. നിരവധി താരങ്ങള്‍ അഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പൃഥ്വിരാജ് ആ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ അഹാനയെ അഭിനന്ദിച്ചുകൊണ്ട് പങ്കുവെച്ചു.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും അതിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരു ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ്. അഹാന ആ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയും ചെയ്തു.
