Entertainment

മദ്യപിക്കാറുണ്ടോ?? ഞാൻ കുടിക്കാറുണ്ട്…എന്നാൽ..!! ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ട് അഹാന കൃഷ്ണകുമാർ…!

 

ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചുകൊണ്ട്  ആരാധകരെ നേടിയെടുക്കുക എന്നത് വളരെ വലിയൊരു കടമ്പ തന്നെയാണ്.   എന്നാൽ ആ കടമ്പ ചെറിയ ലാഘവത്തോടു കൂടി തന്നെ കടന്നുവന്ന  താരം ആണ് ആഹാന കൃഷ്ണകുമാർ.    പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക എന്ന ചിത്രങ്ങളിലൂടെ തന്റെ സാനിധ്യം മലയാള സിനിമയിൽ ഊട്ടി ഉറപ്പിച്ച ആഹാന  ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികമാരിൽ ഒരാൾ കൂടിയാണ്.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ആഹാന. തന്റെ സ്വന്തമായ നിലപാടുകൾ ആരെയും ഭയക്കാതെ പറയാനുള്ള ധൈര്യം ആണ് ആഹാനയെ മറ്റുള്ള നായികമാരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്. സൈബർ ബുള്ളിയിങ്നേയും, ഓണ്ലൈന് സദാചാരത്തിനെതിരെയും   വളരെ ശക്തമായി എതിർത്ത  ആഹാനക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വളരെ ചലഞ്ചിങ് ആയുള്ള കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ആഹാന കൃഷ്ണകുമാർ.

പലപ്പോഴും ആരാധകരോട് സംവധിക്കാറുള്ള താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ആരാധകനു കൊടുത്ത ഉത്തരം ചർച്ചയായി കൊണ്ടിരിക്കുകയാണ്.     മദ്യപിക്കാറുണ്ടോ എന്ന ചോദ്യം ചോദിച്ച ആരാധകനോട്  അതേ ഞാൻ കുടിക്കും എന്നാൽ അത് പച്ചവെള്ളം ആണ് എന്നാണ് രസകരമായി ആഹാന ഉത്തരം പറഞ്ഞിരിക്കുന്നത്.

Most Popular

To Top