Entertainment

പ്രിത്വിരാജിനെ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന് പറഞ്ഞു. അത് ഒഴിവാക്കാൻ ഭീഷണി! ആഹാനക്ക് എതിരെ യുവാവിന്റെ കുറിപ്പ് വൈറൽ

സ്വന്തമായി ‘പരിശ്രമിച്ച് നേടിയ’ വിവാദങ്ങളും വന്നു ചേര്‍ന്നവയും ഒക്കെ ചേര്‍ന്ന് ഒരു വിവാദ – സൗധത്തിനുതന്നെ മുകളില്‍ നടി അഹാന കൃഷ്ണ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് യുട്യൂബ് ചാനലും നടത്തി റംബൂട്ടാനും കഴിച്ച് നടന്നിരുന്ന അഹാനയെ ഈ വിവാദ സ്പോട്ട്ലൈറ്റില്‍ എത്തിച്ചത് നമ്മുടെ പാവം ട്രിപ്പിള്‍ ലോക്ക്ഡൗണാണ്.

ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വമ്പന്‍ ചര്‍ച്ചാവിഷയമാണ്. ഇത് സംബന്ധിച്ച എല്ലാ പോസ്റ്റുകളും വാര്‍ത്തകളും വീഡിയോകളും വായിച്ചും കണ്ടും തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസം വേണ്ടിവരുമെന്ന അവസ്ഥ! ഇപ്പോഴിതാ സൗധത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിലെ ഏറ്റവും ഉയരത്തിലുള്ള ഇഷ്ടിക പാകുന്ന ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബിഹൈന്‍ഡ് വുഡ്സ് എന്ന പ്രശസ്ത എന്‍റടെയിന്‍മെന്റ് പോര്‍ട്ടലില്‍ താരത്തിന്റെ ഒരു അഭിമുഖം എടുത്ത തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് കുറിപ്പില്‍ അഖില്‍ വിഷ്ണു വി.എസ്. വിവരിക്കുന്നത്. ഒരു എല്‍.കെ.ജി. കുട്ടിയുടെ ചിന്താശേഷി മാത്രമുള്ളവരാണ് അഹാനയുടെ കുടുംബം എന്നാണ് അഖില്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്.

അഖില്‍ വിഷ്ണു വി.എസിന്റെ കുറിപ്പ് ഇങ്ങനെ :

‘പണ്ട് ബിഹൈന്‍ഡ് വുഡ്സ് കേരളത്തില്‍ ആരംഭിച്ച സമയത്ത്, മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ ഇന്റര്‍വ്യു എടുക്കാന്‍ നമ്മള്‍ പോയി.

ഇന്റര്‍വ്യു ഒക്കെ കൊള്ളാമായിരുന്നു. എങ്കിലും അത് നാലുപേര്‍ കാണാന്‍ പാകത്തില്‍ ഇനത്തെപ്പോലെ ഫേമസ് ഒന്നും ആയിരുന്നില്ല ആ നടി.

എന്നിട്ടും അത് നാല് പേരെ കൊണ്ട് കാണിക്കാനും, അതില്‍ നാല് പേരെങ്കില്‍ നാല് പേര് സിനിമയ്ക്ക് കയറിക്കോട്ടേ എന്നും വിചാരിച്ച് ഞങ്ങള്‍ നല്ല ഒരു ക്യാപ്ഷനും തമ്പ്നെയിലും സെറ്റ് ചെയ്ത് വീഡിയോ റിലീസ് ചെയ്തു.

എന്നാല്‍ അന്ന് പാതിരാത്രി മുതല്‍ എനിക്ക് ഉറക്കം കിട്ടിയില്ല. പ്രസ്തുത നടി വിളിക്കുന്നു. അവരുടെ ഡിമാന്‍ഡുകള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താന്‍ പറയുന്നു.

ഇമേജ് അങ്ങനെ ആക്കണം, ഈ പിക്ക് വേണ്ട. മറ്റേ ലുക്ക് മതി… അങ്ങനെ നൂറ് അഭിപ്രായം. ഞാന്‍ പറഞ്ഞു ‘അത് ഞങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കില്ല’ എന്ന്. ഉടന്‍ തന്നെ ചിത്രത്തിന്റെ പി.ആര്‍.ഒ വിളിക്കുന്നു. അപേക്ഷിക്കുന്നു.

അതുകഴിഞ്ഞ് നടിയുടെ സിനിമാ നടനായ അച്ഛന്‍ വിളിക്കുന്നു. അമ്മ വിളിക്കുന്നു. ചറപറ വിളി!

സഹികെട്ടിട്ട് ഞാന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ച് ‘അത് ഒന്ന് മാറ്റാമോ?’ എന്ന് ചോദിക്കുന്നു. അവന്‍ പറഞ്ഞു ‘നാളെ ഓഫീസ് തുടങ്ങുംവരെ അവരോട് ഒന്ന് വെയിറ്റ് ചെയ്യാന്‍ പറ’യാന്‍.

പക്ഷെ അതുകൊണ്ടും തീര്‍ന്നില്ല. ഞങ്ങള്‍ ഇട്ട ക്യാപ്ഷന്‍ മാറ്റണം. ഇല്ലെങ്കില്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ ഞങ്ങള്‍ക്ക് എതിരെ വീഡിയോ ചെയ്യുമെന്നായി ഭീഷണി.

തമിഴ്നാട്ടില്‍ രജനികാന്തിന്റെ പടത്തിന് നെഗറ്റീവ് റിവ്യു ഇട്ടിട്ട് പേടി ഇല്ലാത്ത ബിഹൈന്‍ഡ് വുഡ്സ് ഈ ഇച്ചിരി പോന്ന പെണ്ണിന്റെ ഭീഷണിക്ക് ഒക്കെ വഴങ്ങുമോ? ഞങ്ങള്‍ ഇട്ട ക്യാപ്ഷന്‍ ഇതായിരുന്നു :

I WANTED TO MARRY PRITHVIRAJ.

ഞാന്‍ നടിയോട് ചോദിച്ചു ‘അതിനെന്താ കുഴപ്പം?

പൃഥ്വിരാജ് വളരെ പ്രോമിസിങ്ങ് ആയ ഒരു നടനും ഗുഡ് ലുക്കിങ്ങ് ആയ ഒരു യുവാവും ഒക്കെയല്ലേ?

ഒരു പെണ്‍കുട്ടി അത്തരം ഒരു പുരുഷനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നതില്‍ എന്താണ് ഇത്ര തെറ്റ്? അത് ഒരു മോശം കാര്യമാണോ? നിങ്ങള്‍ പറഞ്ഞ ആ വാചകം ഇന്റര്‍വ്യു ടൈറ്റില്‍ ആയി ഇടുന്നതില്‍ എന്താണ് തെറ്റ്?’

അപ്പോള്‍ ആ നടി എനിക്കു തന്ന മറുപടി കേട്ടപ്പോള്‍ എനിക്ക് ഒന്ന് മനസ്സിലായി. ഈ കൊച്ചിന് കാണാനുള്ള ലുക്ക് മാത്രമേ ഉള്ളു. തലയ്ക്കകത്ത് ഒന്നുമില്ല എന്ന്.

അവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ് :

‘ഇത് കണ്ടിട്ട് സുപ്രിയ ചേച്ചിക്ക് എങ്ങാനും എന്നോട് ദേഷ്യമായാലോ? അതുകൊണ്ട് അത് മാറ്റിയേ പറ്റു.’

എന്നോട് അങ്ങനെ പറഞ്ഞതിനെക്കാള്‍ ദേഷ്യം മറ്റൊരു കാര്യം ഓര്‍ത്തിട്ടാണ്.

സുപ്രിയ പൃഥ്വിരാജ് എന്ന, പൃഥ്വിരാജിനെ പോലെ ഒരു യങ്ങ് ബ്രില്ല്യന്റായ ഒരു നടന്‍ വിവാഹം ചെയ്യാന്‍ തിരഞ്ഞെടുത്ത, അത്യാവശ്യം പ്രശസ്തയായ ഒരു ദേശീയ മാധ്യമപ്രവര്‍ത്തകയായ ആ ചേച്ചിയെ ആ നടി ഇത്തരത്തില്‍ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തതില്‍, അവരുടെ ചിന്താഗതിയെ ഈ എല്‍.കെ.ജി ബുദ്ധിവെച്ച് വിലയിരുത്തിയതില്‍ എനിക്ക് ആ നടിയോട് കടുത്ത വിദ്വേഷവും ദേഷ്യവും ഉണ്ടായി.

എന്നാലും എന്റെ സുപ്രിയ ചേച്ചി, നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ… ഒരു ഇച്ചിരി പോന്ന പെണ്‍കൊച്ച് ‘എനിക്ക് രാജുച്ചേട്ടനെ കെട്ടാന്‍ ആഗ്രഹം ഉണ്ടായിരുന്നു’ എന്ന് പറഞ്ഞാല്‍ ഇടിഞ്ഞു വീഴുന്ന ലോല ഹൃദയ ആക്കി ചിത്രീകരിച്ച് നിങ്ങളെ അവര്‍ ഇല്ലാണ്ടാക്കി!

ഇന്ന് ആ നടിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. പുള്ളിക്കാരി എല്‍.കെ.ജി ആണെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തിയേനെ.

ഞാന്‍ മിണ്ടിയില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വയം ബോധ്യമാക്കി കൊടുത്തല്ലോ! ദത് മതി.

നടിയുടെ പേര് പറഞ്ഞ് ഞാന്‍ അവരെ പരസ്യമായി അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല.’

ഈയിടെ ഈ താരകുടുംബത്തിലെ കുട്ടികള്‍, തങ്ങള്‍ പഠിച്ച / പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റുള്ള കുട്ടികളോട് കാണിക്കുന്ന അഹങ്കാരവും, താന്‍പൊയ്മയും പല മുന്‍ സഹപാഠികളും വെളിപ്പെടുത്തിയിരുന്നു.

Most Popular

To Top