Entertainment

ഡിസംബർ 26 നു കണ്ടു ജനുവരി 3 നു കല്യണവും നടത്തി…!! വിവാഹത്തെ കുറിച്ച് ശ്രീലയ

ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും പ്രേക്ഷകർക്ക് സുപരിചിതർ ആണ്. നിരവധി സീരിയലുകളിൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് ശ്രീലയ.അടുത്ത കാലത്ത് ആയിരുന്നു താരം രണ്ടാമതും വിവാഹിതയായത്. ചങ്ങനാശ്ശേരി സ്വദേശിയായ റോബിനാണ് ഭർത്താവ് . 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പൂർണ്ണമായും പരാജയം ആയിരുന്നു. ശേഷം വിവാഹമോചനത്തിന് ശേഷം ആണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്..

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ a ആളുകളുടെ മനസ്സിൽ ഇടം നേടുന്നത് . കുട്ടിയും കോലും എന്ന സിനിമ ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. മറ്റു ചില സിനിമയിൽ കൂടെ തന്റെ സാന്നിധ്യം കാണിച്ചിട്ടുണ്ട് എങ്കിലും സീരിയൽ വഴി ആണ് താരം സുപരിചിത ആയത് . മൂന്ന് മണി എന്ന സീരിയലിൽ ബുദ്ധിമന്ദ്യം ഉള്ള പെൺകുട്ടി ആയി എത്തി തകർപ്പൻ പ്രകടനം ആയിരുന്നു താരം കാഴ്ച വച്ചത്. താരത്തിന്റെ കരിയാറിലെ തന്നെ ഏറ്റവും മികച്ചത് ആയിരുന്നു . വലിയ ആരാധക വൃന്ദം തന്നെ ആ പരമ്പര താരത്തിനു നേടി കൊടുത്തു . ഇപ്പോൾ വിവാഹം കഴിഞ്ഞു തന്റെ തിരക്കുകളിൽ ചെക്കറിയ താരം വിശേഷങ്ങൾപങ്കു വയ്ക്കുക ആണ്.

താരത്തിന്റെ വാക്കുകൾ…

“റോബിൻ ബഹ്‌റിനില്‍ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും എല്ലാം അവിടെ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും അവിടെ തന്നെ ആയിരുന്നുവെങ്കിലും ആറുവർഷമായി പപ്പയും മമ്മിയും ഇപ്പോൾ നാട്ടിൽ ആണ് താമസം. അദ്ദേഹത്തിന് ഒരു ചേച്ചി ഉണ്ട്. റോഷിനും ബഹ്‌റൈനിൽ അമേരിക്കൻ എംബസ്സിയിൽ ആണ് ജോലി ചെയ്യുന്നത്. പ്രണയ വിവാഹം ആണോ എന്ന് ഒരുപാട് പേര് ചോദിച്ചു. ഒരു ബന്ധുവാണ് ഈ ആലോചന ആദ്യം വീട്ടിൽ കൊണ്ട് വന്നത്. പിന്നീട് വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അച്ചാച്ചന്‍ ഈ കഴിഞ്ഞ ഡിസംബര്‍ 17 ന് ആണ് നാട്ടിൽ വന്നത്. ഏഴു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിട്ട് 26 ന് ആണ് കാണുന്നത്. ജനുവരി മൂന്നിന് ആണ് ഞങ്ങളുടെ വിവാഹം നടന്നത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞങൾ നേരിട്ട് കണ്ടത്. എങ്കിലും അതിനു മുൻപ് തന്നെ ഞങ്ങൾ ഫോണിൽ കൂടി സംസാരിക്കുമായിരുന്നു. എന്റെയും സഹോദരി ശ്രുതിയുടെയും വിവാഹം ഈ ദിവസം തന്നെയാണ് നടന്നത്. വർഷത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളു.

റോബിന്‍ ബഹ്‌റിനില്‍ നിന്നും വരുന്നത് കൊണ്ട് എനിക്ക് ആദ്യമൊക്കെ അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം ഞാൻ ഒരു പക്കാ നാട്ടിൻ പുറത്ത്കാരിയാണ്. അപ്പോൾ ഞങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പിന്നെ സംസാരിച്ചപ്പോള്‍ ആണ് ഒരേ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഒക്കെയാണ് എന്ന് മനസിലായത്. അപ്പോഴാണ് ശരിയ്ക്കും ആശ്വാസം ആയത്. വിവാഹശേഷം റോബിന്റെ കൂടെ വിദേശത്തേക്ക് പോകാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മാസം മാത്രമാണ് ലീവ് ഉള്ളത്. ആ സമയത്തിനുള്ളില്‍ ഫാമിലി വിസയുടെ കാര്യങ്ങള്‍ കൂടി ശരി ആയാല്‍ അച്ചാച്ചന് ഒപ്പം തന്നെ തനിക്കും പോകാൻ കഴിയും.

Most Popular

To Top