പണ്ട്, ഒരു കാലത്ത്, വിധവകള്‍ മാത്രമേ സ്ത്രീകള്‍ക്ക് ഇടയില്‍ തല മുട്ടയടിക്കാറുണ്ടായിരുന്നുള്ളു. അത് കൊണ്ടായിരിക്കാം ഇന്നും മുട്ടയടിക്കുന്ന സ്ത്രീകളെ കാരണവന്മാര്ക്ക് വലിയ പഥ്യമല്ല. മുടി കുറവുള്ളവര്ക്കായി തിരുപ്പന്‍ മുടി പല നിറങ്ങളിലും രൂപങ്ങളിലും നാളുകളായി കടകളിലും ലഭ്യമാണ്. പക്ഷെ ഈ സ്റ്റീരിയോടൈപ്പിനെ മറി കടന്ന ചില ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ സ്ത്രീകളെ പരിചയപ്പെടാം. (പല സ്ത്രീകളും ഈ ലോക്ക്ഡൗണ്‍ കാലത്തും അതിനു മുമ്പും മുട്ടയടിക്കാറുണ്ട്. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്.)

കൃഷ്ണപ്രഭ
താരം അമ്മയ്ക്കൊപ്പം തിരുപ്പതിയില്‍ പോയാണ് മുട്ടയടിച്ചത്. കൃഷ്ണപ്രഭയുടെ മുട്ടയടിച്ച പലരും ചോദിച്ചത് കാന്‍സര്‍ വന്നിരുന്നോ എന്നാണ്. കഴിഞ്ഞ വര്‍ഷം ലുലു ഫാഷന്‍ വീക്കില്‍ മുട്ട തലയും വെള്ളഷര്‍ട്ടുമായി റെഡ് കാര്‍പ്പറ്റില്‍ നടന്നപ്പോള്‍ കൃഷ്ണപ്രഭയുടെ ലുക്ക് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരമായതുകൊണ്ടുതന്നെ മുടിയില്‍ പല പരീക്ഷണങ്ങളും ചെയ്ത് മുടി ‘പൊട്ടിയും ജീവന് ഇല്ലാതെയും’ ആയിരുന്നുവെന്നും ഇപ്പോള്‍ കിളിര്‍ത്തു വരുന്ന മുടി ആരോഗ്യമുള്ളതാണെന്നും താരം പറഞ്ഞു.
ആര്. ജെ. നീന
അഞ്ച് വര്‍ഷം മുമ്പ് നീനയ്ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചിരുന്നു. ആ അപകടം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്ന് നീന പറഞ്ഞിട്ടുണ്ട്. അന്ന് കുറച്ചു മുടി പോയി. മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നു. അവ ഉണങ്ങുന്നതുവരെ മുടി വേണ്ട എന്ന് നീന തീരുമാനിച്ച് മുട്ടയടിച്ചതാണ്. മുറിവുകള്‍ ഉണങ്ങിയ പുതിയ സ്കിന്‍ വരുന്നതിന്റെ കൂടെ നല്ല മുടിയും വന്നു. ഒരിക്കല്‍ മുട്ട അടിച്ച് അതിന്റെ സുഖം തിരിച്ചറിഞ്ഞ് നീന ഇപ്പോഴും ഇടയ്ക്കൊക്കെ മുട്ടയടിക്കാറുണ്ട്.
ജ്യോതിര്‍മയി
ലോക്ക്ഡൗണ്‍ കാലത്താണ് താരം മുട്ടയടിച്ചത്. ഈ ‘ബാല്‍ഡ് ആന്‍ഡ് ബോള്‍ഡ്’ ലുക്ക് വളരെ സൗകര്യപ്രദമാണെന്ന് താരം പറഞ്ഞു.
ലെന
താരവും ഷോര്‍ട്ട് ഹെയറും മുട്ടത്തലയുമൊക്കെ നന്നായി ക്യാരി ചെയ്യാറുണ്ട്.
തന്നോട് ക്രഷ് തോന്നിയ പലരും ഇപ്പോള്‍ ഇഷ്ടം തുറന്നു പറയാറുണ്ടെന്ന് മൊട്ടയടിച്ച വേറൊരു പെണ്‍കുട്ടി വെളിപ്പെടുത്തി. കാണുമ്പോള്‍ ഒരു ബോള്‍ഡ് ലുക്ക് ഉള്ളതുകൊണ്ട് ഇപ്പോള്‍ ആരും ശല്യം ചെയ്യാറില്ല എന്നും അവള് പറഞ്ഞു.
മുടി വളര്‍ത്തണമെന്നോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ചോയ്സാണ്. അതില്‍ ജെന്‍ഡര്‍ കൊണ്ടുവരുന്നത് ഇന്നത്തെ തലമുറ അംഗീകരിച്ചെന്ന് വരില്ല.
