Entertainment

‘സിനിമയ്ക്ക് എരിവു കൂട്ടാന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു. ഒരു തവണ മാത്രമാണ് ഞാന്‍ ആ സിനിമ തിയേറ്ററില്‍ പോയി കണ്ടത്.’ – സംഗീത

മലയാളത്തിലും തമിഴിലും ഒരേപോലെ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് സംഗീത. മലയാളത്തില്‍ നടി മോഹന്‍ലാലിനും ജയറാമിനും ദിലീപിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. സംഗീതയുടെ കരിയറിലെ വഴിത്തിരിവായ കഥാപാത്രം സ്വാമിയുടെ ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ്. എന്നാല്‍ സംഗീത ഇപ്പോള്‍ ആ സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന മാനസിക അവസ്ഥ വിവരിക്കുകയാണ്.
സംഗീതയുടെ വാക്കുകളിലേക്ക്, ‘ഒട്ടും ഇഷ്ടമില്ലാതെ എടുത്ത പടമായിരുന്നു അത്. അരുന്ധതി എന്ന ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ശരീരം പ്രദര്‍ശിപ്പിക്കാന്‍ വരെ ആവശ്യപ്പെട്ട സിനിമയായിരുന്നു അത്.

സിനിമയ്ക്ക് എരിവു കൂട്ടാന്‍ കൂടുതല്‍ ശരീര പ്രര്‍ശനം നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു. ഒരു തവണ മാത്രമാണ് ഞാന്‍ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടത്. സംവിധായകന്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമയുള്ളതാണെന്നും ബോള്‍ഡാണെന്നും എനിക്ക് ബോധ്യമായിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. അന്ന് വൈകിട്ട് ഞാന്‍ മനഃശ്ശാസ്ത്രജ്ഞന്‍ കൂടിയായ എന്റെ കുടുംബത്തിലെ ഒരു ഡോക്ടറെ സന്ദര്‍ശിച്ചു.
അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അത് ഒരു ബോധവത്കരണ ചിത്രം ആയിരിക്കുമെന്നും അതില്‍ അഭിനയിക്കണം എന്നും ഡോക്ടര്‍ പറഞ്ഞു.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്ന് സംവിധായകനോട് പറഞ്ഞു. ചിത്രത്തിന് എ സര്‍ട്ടിഫിക്കെറ്റ് ആണെങ്കില്‍ പോലും അതില്‍ അത്തരം മോശപ്പെട്ട സീന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവു കൂട്ടാന്‍ ഞാന്‍ കുറച്ചു കൂടി ശരീരം പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ഞാന്‍ അതിന് ഒരുക്കം ആയിരുന്നില്ല.

ഞങ്ങള്‍ സിനിമ പൂര്‍ത്തീകരിച്ചു. അത്ഭുതാവഹമായിരുന്നു അതിനു ലഭിച്ച സ്വീകരണം. ആ സിനിമ എനിക്ക് വലിയ ഒരു ബ്രേക്ക് നല്‍കി. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നത് ആയിരുന്നു അത്. തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു.

ഇന്നും ആ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റു പോകും. ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടു പോയി. നിരവധി ആളുകള്‍ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് കരുതാതെ ഇരുന്നതുകൊണ്ട് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത് എനിക്ക് ധൈര്യം തന്നു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top