Entertainment

ബിഗിൽ സിനിമയിലെ കാന്തരിയെ ഓർമയുണ്ടോ..?? സുന്ദരി ഇന്ദുജയുടെ ചിത്രങ്ങൾ കാണാം…!!

ഇളയദളപതി വിജയ് തകർത്ത് അഭിനയിച്ച ഫുട്ബോൾ പ്രമേയമാക്കിയുള്ള ബിഗിൽ എന്ന ചിത്രം മലയാളികളും തമിഴ് ലോകവും ഒരേപോലെ നെഞ്ചിൽ ഏറ്റിയത് ആണ്. സിനിമയിലെ “കേക്കലെ സത്തമാ” എന്ന ഡയലോഗ് വളരെ ജനശ്രെദ്ധ നേടിയ ഒന്നായിരുന്നു. ഈ സിനിമ പ്രേക്ഷകർ നെഞ്ചിൽ ഏറ്റിയപ്പോൾ അതിലെ കഥാപാത്രങ്ങളെയും നെഞ്ചിൽ ചേർത്തിരുന്നു. ചിത്രത്തിൽ വെമ്പു എന്ന കഥാപാത്രത്തെ മികച്ചത് ആക്കിയത് ഇന്ദുജ രവിചന്ദ്രനാണ്.

കലിപ്പ് മോഡ് ഓൺ എന്ന് പറയും പോലെ പക്കാ കലിപ്പ് കഥാപാത്രമായിരുന്നു ബിഗിൽസിനിമയിൽ താരത്തിനു ലഭിച്ചത് . ചിത്രത്തിൽ കാന്താരി ആയി എത്തിയ കഥാപാത്രം പെട്ടന്ന് ആളുകളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് ആളുകളുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കാൻ മറക്കില്ല. ഒരു മില്യൻ ഫോളോവർസ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആക്കാൻ ഉള്ള തിരക്കിൽ ആണ് ആരാധകർ .

താരം ഇൻസ്റ്റഗ്രാമിൽ ഇടുന്ന ചിത്രങ്ങൾ ഒക്കെ കാണുമ്പോൾ ആരാധകർക്ക് വീണ്ടും തരത്തിനോട് ഉള്ള ആരാധന കൂടുക ആണ്. അത്രയ്ക്കും സുന്ദരി ആണ് ഓരോ ചിത്രത്തിലും താരം. ഓരോ ചിത്രങ്ങളിലും കഴിഞ്ഞ ചിത്രത്തേക്കാൾ മികച്ച സൗന്ദര്യം ആണ് താരത്തിനു .

തമിഴ് സിനിമയിൽ ചുവട് ഉറപ്പിച്ച താരത്തിന്റെ ജന്മ സ്ഥലം തമിഴ്നാട്ടിലാണ്. പഠനം പൂർത്തിയാക്കിയതും അവിടെ തന്നെ ആണ് . 2017 ലാണ് താരം അഭിനയത്തിൽ അരങ്ങേറ്റം നടത്തുന്നത്. മെയതാ മാൻ ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം . മെർകുറി എന്ന സൈലന്റ് സിനിമയിൽ തന്റെ സാന്നിധ്യം കാണിച്ചിട്ടുണ്ട് .

സിനിമയിൽ മാത്രം അല്ല വെബ് സീരീസുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . തിരവം, ലയം എന്നിവയാണ് താരം അഭിനയിച്ച വെബ് സീരീസുകൾ. തന്റെ അഭിനയ മികവ് കൊണ്ട് ചെറിയ കാലഘട്ടം കൊണ്ട് വലിയ ആരാധക വൃന്ദത്തെ ആണ് താരം സ്വന്തം ആക്കിയിരിക്കുന്നത്.

Most Popular

To Top