Entertainment

സൗഹൃദത്തിന്‌റെ പേരില്‍ ചെയ്ത സിനിമകള്‍ കരിയറിനെ ബാധിച്ചു, തുറന്നു പറച്ചിലും ആയി നടി ചിത്ര

ഒരുകാലത്തു എല്ലാ സൂപ്പർ താരങ്ങളുടെ എല്ലാം നായികപദവി അലങ്കരിച്ചിരുന്ന നടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായിക ആയി അഭിനയത്തിന് അരങ്ങേറ്റം കുറിച്ച ചിത്ര പിന്നീട് പല ചിത്രങ്ങളിലും മോഹൻലാലിൻറെ നായിക ആയി.

നൂറിലധികം സിനിമകളിൽ അഭിനയിച്ചിരുന്ന നടി മലയാളത്തിനു പുറമെ തെലുങ്ക് കന്നട ഹിന്ദി തുടങ്ങിയ അന്യഭാഷകളിലെല്ലാം തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. മോഹൻലാലിന് പുറമെ മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയ താരങ്ങളുടെ എല്ലാം ചിത്രത്തിൽ നടി പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. 2001 ഇൽ പുറത്തിറങ്ങിയ ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രമാണ് നടിയുടെ തീയേറ്ററിൽ റീലീസ് ചെയ്ത അവസാനചിത്രം.

പിന്നീട് സിനിമകളിൽ നിന്ന് നടി അപ്രത്യക്ഷ ആയി. സിനിമയിൽ നിന്ന് സീരിയലുകളിലേക്ക് ചേക്കേറി. മലയാളത്തിലും തമിഴിലും ഉൾപ്പെടെ ആറ് ടെലിവിഷൻ സീരിയലുകളിൽ ചിത്ര അഭിനയിച്ചു.

അടുത്ത കാലത്ത് ഗൃഹലക്ഷ്മിക്ക് താരം നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞത് ഇങ്ങനെ.

” സിനിമ കരിയറിൽ ടൈപ്പ് കാസ്റ്റ് ചെയ്തതിനെപ്പറ്റി ആണ് നടി തുറന്നു പറയുന്നത്. സൗഹൃദത്തിൻറെ പേരിൽ ചെയ്ത പല ചിത്രങ്ങളും കരിയറിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് വഴി വെച്ചു. നെഗറ്റീവ് ഷേഡുള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു.
സിനിമകളിലെ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചു. മലയാള സിനിമയിൽ തന്നെ ചെറിയ റോൾ ആണെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചില സിനിമയിൽ തുടർച്ചയായി ഒരേപോലെയുള്ള കഥാപാത്രങ്ങൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ നമ്മളും സംവിധായകനും തമ്മിൽ ഒരു സൗഹൃദം ഉണ്ടാകും. ആ സൗഹൃദത്തിൻറെ പുറത്ത് എൻറെ അടുത്ത സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ പറ്റില്ല എന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് പല ചെറിയ റോളുകളിലും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.”

തമിഴിൽ രജനീകാന്തിനും കമലഹാസനും ഒക്കെ നിറഞ്ഞാടിയ സൂപ്പർ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബാലതാരമായി എത്തിയ താരം പല ഭാഷകളിൽ ആയി തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. വിവാഹശേഷവും നടി അഭിനയരംഗത്ത് സജീവമായിരുന്നു.

Most Popular

To Top