ചിത്ര നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ്. അധികം ആരും ‘നാണമാവുന്നു. മേനി നോവുന്നു.’ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടിയ ചിത്രയെ മറക്കാന്‍ സാധ്യതയില്ല.
നടി ചിത്ര മലയാളത്തിലേക്ക് എത്തുന്നത് ‘ആട്ടക്കലാരശത്തി’ലൂടെയാണ്. പിന്നീട് ഇവര്‍ ‘അമരം’. ‘ദേവാസുരം’, ‘പാഥേയം’, ‘ആറാം തമ്പുരാന്’, ‘ഏകലവ്യന്’, ‘പൊന്നുച്ചാമി’, ‘സൂത്രധാരന്‍’ എന്നു തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. താരം സിനിമയില്‍ നിന്ന് പിന്മാറിയത് അച്ഛന്റെ അസുഖത്തിനെ തുടര്‍ന്നാണ്. ചിത്ര തന്റെ വിവാഹത്തെ കുറിച്ചും ആദ്യകാല ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞത് ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ചിത്രയുടെ വാക്കുകളിലേക്ക്, ‘അച്ഛന്റെ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. അവസാന കാലത്ത് അമ്മയ്ക്ക് ഒപ്പം നില്ക്കാന് ആയില്ല എന്ന വിഷമം എന്നെ അലട്ടിയിരുന്നു. അച്ഛന് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
ആ സമയത്ത് ആയിരുന്നു അച്ഛന് എന്റെ വിവാഹം നടത്തിയത്. അപരിചിതനായ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ പ്രശ്നം കൂടി ആ സമയത്ത് ഞാന്‍ അനുഭവിച്ചിരുന്നു. വിവാഹത്തിന് ശേഷം ആറ് മാസം അപരിചിതരെ പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്.
സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഉള്ള പ്രയാണത്തില്‍ പലരുമായും എനിക്ക് വേണ്ടത്ര സൗഹൃദം പോലും ഉണ്ടായിരുന്നില്ല. കാര്‍ക്കശ്യക്കാരനായ അച്ഛന്റെ സ്വഭാവത്തെ എനിക്ക് പേടിയായിരുന്നു. അച്ഛന്റെ നിയന്ത്രണങ്ങള്‍ പലപ്പോഴും എന്നെ ശ്വാസം മുട്ടിച്ചിരുന്നു. തടവറയില്‍ അടച്ചിട്ട രാജകുമാരിയുടെ അവസ്ഥയിലൂടെയായിരുന്നു ഞാന്‍ കടന്നുപോയത്. അമ്മയില്ലാതെ മൂന്ന് പെണ്‍കുട്ടികളെ വളര്‍ത്തുന്നതിന്റെ ആധി ആയിരിക്കാം അന്ന് അച്ഛനെ അലട്ടിയിട്ടുണ്ടാവുക. ഞാന്‍ സിനിമയില്‍ പ്രവേശിച്ചതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല.’
