Entertainment

‘എനിക്കൊരു പ്രണയമുണ്ട്. ആ മുഖമാണ് എന്റെ കരുത്ത്.’ – ആദ്യമായി പ്രണയം തുറന്നു പറഞ്ഞു അനുശ്രീ

മലയാളികള്‍ക്ക് കുടുംബാംഗം എന്ന നിലയില്‍ തോന്നുന്ന ഒരു നായികയാണ് അനുശ്രീ. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് അനുശ്രീ വളരെ അധികം പ്രിയപ്പെട്ടവളായി മാറി. മലയാളത്തിലെ മിക്ക സൂപ്പര്‍സ്റ്റാര്‍സിന്റെയും കൂടെ സ്ക്രീന്‍ സ്പേസ് പങ്കിടാനുള്ള ഭാഗ്യം അനുശ്രീയ്ക്ക് ലഭിച്ചു. എങ്കിലും ഒരു അല്‍പം പോലും തനിക്ക് താരജാഡ ഇല്ലെന്ന് തെളിയിച്ചു അനുശ്രീ. തന്റെ നാടായ പത്തനാപുരത്തെ എല്ലാ പരിപാടികളിലും നടി സജീവയാണ്. കുടുംബവുമായി വളരെ അധികം ദൃഢമായ ഒരു ബന്ധം വെച്ചു പുലര്‍ത്തുന്ന അനുശ്രീ തന്റെ ചേട്ടന്റെ വിവാഹത്തിന്റെയും പിറന്നാളിന്റെയും ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആരാധകര്‍ ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ടും അനുശ്രീയ്ക്ക് കല്ല്യാണം ആലോചിക്കുന്നില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോള്‍ താരം പ്രണയത്തെ കുറിച്ചും പ്രണയലേഖനങ്ങളെ കുറിച്ചും പങ്കു വെക്കുകയാണ്.

അനുശ്രീയുടെ വാക്കുകളിലേക്ക്, ‘എനിക്കൊരു പ്രണയം ഉണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസ്സിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍. ആ മുഖമാണ് എന്റെ കരുത്ത്.

ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാന്‍ ആകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

എനിക്ക് ഇപ്പോള്‍ പ്രണയലേഖനങ്ങള്‍ കിട്ടാറില്ല. സിനിമ നടിയായതില്‍ പിന്നെ പ്രേമലേഖനം ലഭിക്കാറില്ല. അടുത്തിടെ ഒരു നാലാം ക്ലാസ്സിലെ പയ്യന്‍ എനിക്ക് ഒരു പ്രേമലേഖനം സമ്മാനിച്ചു. അത് ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വൈകാതെ തന്നെ ഞാന്‍ അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top