Entertainment

മോഹന്‍ലാലിന്റെയും ശോദനയുടെയും മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാതെ ഡയലോഗ് അവതരിപ്പിച്ച് കൈയ്യടി നേടി റിമി ടോമി

ഗായികയും അവതാരകയുമായ റിമി ടോമി ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പിന്നെ വ്യത്യസ്ത പോസ്റ്റുകള്‍ ഇട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. താരം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കിടുന്നത് പഴയ ചിത്രങ്ങള്‍, ടിക്ക്ടോക്ക് വീഡിയോകള്‍ തുടങ്ങിയവയാണ്. വലിയ സ്വീകാര്യതയാണ് താരത്തിന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. ആരാധകര്‍ക്ക് മുമ്പ് താരത്തിന്റെ പോസ്റ്റുകള്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ റിമി ആ കുറവ് ലോക്ക്ഡൗണ്‍ കാലമായതോടെ നികത്തി. ഇപ്പോള്‍ താരത്തോട് ആരാധകര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനായി കമെന്റ് ബോക്സും ഓണാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ താരം മോഹന്‍ലാല്‍ – ശോഭന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘തേന്മാവിന്‍ കൊമ്പത്തി’ലെ കിടിലന്‍ രംഗം അവതരിപ്പിച്ച് അത് ആരൊധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുകയാണ്. ആളുകള്‍ റിമിയെ ‘എക്സ്പ്രെഷന്‍ ക്വീന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലര്‍ അഭിനയവും വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചെന്നും അഭിപ്രായപ്പെടുകയാണ്.

താരം ഇന്‍സ്റ്റഗ്രാമിനും ഫേസ്ബുക്കിനും പുറമെ ടിക്ക്ടോക്കിലും സജീവമാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. റിമിയെ തുടര്‍ന്നും വീഡിയോകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് ആദ്യ വീഡിയോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയും പ്രോത്സാഹനവുമാണ്. മുന്‍പ് അഭിനയ മേഖലയിലേക്കും ഒരു ചുവടുവെയ്പ്പ് നടത്തിയിരുന്നു. റിമി നായികയായി വെള്ളിത്തിരയില്‍ എത്തിയത് ജയറാം ചിത്രമായ ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’യിലൂടെയാണ്. പക്ഷെ, പ്രതീക്ഷിച്ച തരത്തില്‍ വിജയം കൈവരിയ്ക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. റിമി ‘ഇതോടെ ഞാന്‍ അഭിനയം നിര്‍ത്തി’ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ താരം അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top