ഈ ലോക്ക്ഡൗണ്‍ കാലത്ത് തിയേറ്ററുകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. സിനിമകള്‍ തിയേറ്ററുകളില്‍ പോയി കാണുന്നത് ഒരു വലിയ ശതമാനം ജനങ്ങളുടെയും വിനോദോപാധിയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഓണ്‍ലൈനില്‍ മിക്ക സിനിമകളും സ്ട്രീം ചെയ്യപ്പെടാറുണ്ട്. സിനിമകള്‍ക്കൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി വെബ് സീരീസുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയിലെ വെബ് സീരീസുകള്‍ ഏറെ ജനകീയമായിരിക്കുന്നത് നെറ്റ്ഫ്ലിക്ക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍, സീ ഫൈവ് ഒറിജിനല്‍സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ്. ഇപ്പോഴിതാ നിരവധി വെബ് സീരീസ്സുകള് ഈ ലോക്ക്ഡൗണ്‍ കാലത്തും ട്രെന്‍ഡിങ്ങില്‍ ആവുകയാണ്. ഇറോട്ടിക്ക് വിഭാഗത്തില്‍പെട്ട ഒരു സീരീസും അവയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
ആദ്യ പത്ത് ട്രെന്‍ഡിങ്ങ് വെബ് സീരീസ്സുകള്

നെറ്റ്ഫ്ലിക്സിലെ മണി ഹെയ്സ്റ്റ്, നെറ്റ്ഫ്ലിക്സിലെ ഷീ, വൂട്ട് സെലക്ടിലെ അസുര്, ഹോട്ട്സ്റ്റാറിലെ സ്പെഷ്യല്‍ ഓപ്സ്, നെറ്റ്ഫ്ലിക്സിലെ ടോയ് ബോയ്, സീ ഫൈവ് ഒറിജിനല്സിലെയും ഓള്‍ട്ട് ബാലാജിയിലെയും മെന്റല്‍ഹുഡ്, സീ ഫൈവ് ഒറിജിനല്സിലെ ഓപ്പറേഷന് പരിന്ദേവ്, ഉല്ലുവിലെ കവിത ബാബി 2, ഹൊച്ചൊവിലെ ശോബ്ദോ ജോബ്ദോ, ഓള്‍ട്ട് ബാലാജിയുടെ എക്സ് എക്സ് എക്സ് അണ്‍സെന്‍സേര്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആദ്യ പത്ത് ട്രെന്‍ഡിങ്ങ് വെബ് സീരീസ്സുകള്. ഇവയില്‍ ഇന്ത്യന്‍ വെബ് സീരീസ്സുകളും, മറ്റ് രാഷ്ട്രങ്ങളുടെ വെബ്സീരീസുകളും ഉള്‍പ്പെടും
വൈറലായി കവിത ബാബി 2

ഇവയില്‍ കവിത ബാബി 2 എന്ന ഇറോട്ടിക്ക് വെബ് സീരീസ്സിലെ താരം കവിത രാധേശ്യാം ഇപ്പോള്‍ യൂട്യൂബിലും താരമാണ്. സീരീസിന്റെ പ്രമേയം വിവാഹശേഷം മോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ആകാതെ പോയ ഒരു സ്ത്രീ ഫോണ്‍ കോളിലൂടെ ആഗ്രഹങ്ങളെ സഫലീകരിക്കുന്നതാണ്.
കവിത ബാബി 2 ലീക്കായി

ഉല്ലു ആപ്പിലൂടെ റിലീസ് ചെയ്യാനിരുന്ന വെബ് സീരീസ്സ് തമിഴ് റോക്കേഴ്സ് ചോര്‍ത്തി. യൂട്യൂബില്‍ ഉള്‍പ്പെടെ സീരീസ്സിന്റെ രംഗങ്ങള്‍ എത്തി. ഇങ്ങനെയാണ് കവിത രാധേശ്യാം വൈറലായത്. കവിത ഇന്ത്യന്‍ കിംകര്‍ദാഷിയാന്‍ എന്നുവരെ അറിയപ്പെടുകയാണ് ഇപ്പോള്‍. വെബ് സീരീസ്സിന് ഇവരുടെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്.
ആരാണ് കവിത രാധേശ്യാം
കവിത വിക്രം ഭട്ട് ഒരുക്കിയ ഒരു ടെലിവിഷന്‍ സീരീസ്സിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. ഹിന്ദി, തമിഴ്, കന്നട ചിത്രങ്ങളില്‍ കവിത അഭിനയിച്ചിട്ടുണ്ട്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയപ്പോഴാണ്. ബിഗ്ഗ് ബോസ്സിന്റെ ആറാം സീസണിലേക്ക് ക്ഷണം വന്നുവെങ്കിലും താരം നിരസിച്ചു.
ഒരുപാട് സിനിമകള്‍
താരം രാഗിണി ഐപിഎസ്, മേ ഹു രജനികാന്ത്, ജാഗ്വാര്‍, ഇസ്ലാമിക്ക് എക്സോസിസ്റ്റ്, ശെയ്ത്താന്, കോമാലീ, കാസുര, ഡേഞ്ചര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ ബോര്‍ഡര്‍, സലഗാരര സഹകാര സംഘ എന്നിവയാണ്.
ആരാണ് കവിത ബാബി?

ഉല്ലു ആപ്പിലൂടെ കവിത ബാബി വെബ് സീരീസ്സ് സ്ട്രീമിങ്ങ് ചെയ്ത് തുടങ്ങിയത് ഈ വര്‍ഷമാണ്. ആദ്യ സീരീസ്സിലെ എട്ട് എപ്പിസോഡുകളും വന്‍ വിജയമായതോടെ സീസണ് 2വും പുറത്തിറങ്ങി. ഇതുവരെ സീസണ് 2വിലെ 3 എപ്പിസോഡുകളാണ് പുറത്ത് ഇറങ്ങിയിട്ടുള്ളത്. അതിനിടെയാണ് തമിഴ് റോക്കേഴ്സ് ഇറങ്ങാനുള്ള ചില എപ്പിസോഡുകള്‍ ചോര്‍ത്തിയത്. തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിന്ച്ച് യൂട്യൂബിലും അവ പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും കവിത ബാബി എന്ന വെബ് സീരീസ്സിലൂടെ ഒടിടി പ്ലാറ്റ്ഫോര്മില് കവിത രാധേശ്യാം ഇറോട്ടിക്ക് റാണിയായി മാറി.
