Entertainment

‘പ്രണയവും ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്.’ – അഭിരാമി സുരേഷ്

അമൃത സുരേഷും അഭിരാമി സുരേഷും യുട്യൂബ് വ്ലോഗ്ഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമായ സഹോദരിമാരാണ്. അവതാരകയും അഭിനേത്രിയും ഗായികയും ഒക്കെയായി പ്രവര്‍ത്തിക്കുന്ന അഭിരാമി ഒരുപാട് പ്രേക്ഷകപ്രീതി നേടുകയാണ്. അഭിരാമി ചേച്ചി അമൃതയ്ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് നടത്തുകയാണ്. ഈ സഹോദരിമാര്‍ സംഗീതത്തിന് അപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ്. അഭിരാമി ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധ നേടുകയാണ്.

ഇവര്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ ടൂവിലും പങ്കെടുത്തിരുന്നു. ഷോയിലൂടെ ഇവര്‍ക്ക് നിരവധി ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.

ഒരു ലൈവില്‍ ഇപ്പോള്‍ അഭിരാമി തന്റെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ്.

അഭിരാമി സുരേഷിന്റെ വാക്കുകളിലേക്ക്, ‘തീര്‍ച്ചയായും ബ്രേക്കപ്പ് ഉണ്ടായിട്ടുണ്ട്. ബ്രേക്കപ്പിനു ശേഷം ഒന്നും തോന്നാന്‍ പോലും കഴിഞ്ഞില്ല. ഒരു തരം മരവിപ്പായിരുന്നു. പക്ഷെ അത് ഒരു ഘട്ടം മാത്രമാണ്. അതും അതിജീവിക്കും.’

ആദ്യമായി ഒരു ക്രഷ് തോന്നിയത് സ്കൂള്‍ കാലഘട്ടത്തില്‍ ആയിരുന്നുവെന്നും താരം വെളിപ്പെടുത്തി. ‘നിങ്ങള്‍ ഇപ്പോള്‍ സിംഗിള്‍ ആണോ?‘ എന്ന ഒരു ആളുടെ ചോദ്യത്തിന് ‘ഞാന്‍ മിംഗിള്‍ ആണ്‘ എന്നാണ് അമൃത ഉത്തരം നല്‍കിയത്. മറ്റൊരാള്‍ ചേച്ചി സിനിമയിലെ ആരെയെങ്കിലും ആണോ പ്രണയിക്കുന്നത് എന്ന ചോദ്യത്തിന് ‘ആകാം, ആകാതിരിക്കാം’ എന്നാണ് അഭിരാമി പറഞ്ഞത്. അഭിരാമി വെള്ളിത്തിരയില്‍ എത്തിയത് ‘ഹലോ കുട്ടിച്ചാത്തനെ’ന്ന പരമ്പരയില്‍ ബാലതാരം ആയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top