മലയാളത്തിന്റെ രണ്ട് സൂപ്പര്ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സ്റ്റാര്‍ സിങ്ങറിലൂടെ എത്തിയ അമൃത നടന് ബാലയെ വിവാഹം കഴിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുകയായിരുന്നു. പിന്നാലെ സഹോദരിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന സംഗീത ബ്രാന്‍ഡ് തുടങ്ങി. അത് നല്ല നിലയില്‍ ഇപ്പോഴും മുന്നോട്ട് പോകുകയാണ്.
ഇരുവരും ചേര്‍ന്ന് എജി വ്ലോഗ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. അതിനും നല്ല പ്രേക്ഷകരാണ്. ഇതിനിടെ ഇരുവരും ബിഗ് ബോസിലേക്കും എത്തിയിരുന്നു. അമൃത ഇപ്പോള്‍ സഹോദരി യെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അമൃത പറയുന്നത്.
പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് തന്റെ കുടുംബം ആണെന്ന് പല തവണ താരം പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അനുജത്തി അഭിരാമിയുടെ പിന്തുണയാണ്. എനിക്കെന്റെ പാപ്പു (മകള്‍ അവന്തിക) എങ്ങനെയാണോ അതുപോലെയാണ് അനുജത്തി അഭിരാമിയും.
അവളില്ലാത്ത ഒരു ദിവസത്തെ പറ്റി എനിക്ക് ആലോചിക്കാന്‍ തന്നെ കഴിയാറില്ല. എന്തു തീരുമാനം എടുക്കുമ്പോഴും എവിടെ പോകുമ്പോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ചുറ്റിലും അവള് വേണമെന്നാണ് ആഗ്രഹം.
‘അഭീ നീ കല്യാണം കഴിച്ച് ദൂരേയ്ക്കൊന്നും പോകണ്ട, എന്ന് ഞാന്‍ തമാശയ്ക്ക് അവളോട് പറയാറുണ്ട്. നമുക്കിങ്ങനെ പാട്ടും ഷോയും ഒക്കെയായി നടക്കാം എന്ന്. വെറുതെ പറയുന്നെയാണ്. പക്ഷേ പാട്ടിലായാലും ജീവിതത്തിലായാലും അവളാണ് ബെസ്റ്റ് ഫ്രണ്ടും എന്റെ സോള്‍ മേറ്റും’ എന്നുമായിരുന്നു അമൃത പറഞ്ഞിരുന്നത്.
