Entertainment

അലക്കും കുളിയും ഒന്നുമില്ലേ? ബിഗ്ഗ് ബോസ്സിലെ വന്‍വിവാദത്തെ കുറിച്ച് പ്രതികരണവുമായി അമൃത – അഭിരാമി സഹോദരിമാര്‍

അമൃത – അഭിയും ദയ അശ്വതിയുമായുള്ള വഴക്ക് ബിഗ്ഗ് ബോസ്സ് സീസണ്‍ ടൂവില്‍ വന്‍വിവാദമായി മാറിയ കാര്യമായിരുന്നു. ദയ നോമിനേഷനിനായി കണ്‍ഫെഷന്‍ റൂമിലേയ്ക്ക് എത്തിയപ്പോഴാണ് ഇവര്‍ക്ക് എതിരെ ആഞ്ഞടിച്ചത്. ദയ പറഞ്ഞത് ‘അവര്‍ക്ക് വൃത്തിയും വെടിപ്പും ഇല്ലെന്നും കുളിക്കലും അലക്കും ഒന്നും ഇല്ല. പാട്ട് പാടിയത് കൊണ്ട് ഒന്നും കാര്യമില്ല. വൃത്തിയും വെടിപ്പുമാണ് മനുഷ്യന് വേണ്ടത്.’ എന്നായിരുന്നു. 

ദയ കണ്‍ഫെഷന്‍ റൂമില്‍ അല്ലാതെയും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. മറ്റുള്ളവര്‍ ‘അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതേകുറിച്ച് ശ്രദ്ധിക്കേണ്ടതില്ല.’ എന്ന് പറഞ്ഞിട്ടും ദയ ഇതേകുറിച്ച് പറഞ്ഞുകൊണ്ടേ ഇരുന്നു. ഇരുവരും ദയയോടുള്ള പ്രതിഷേധ സൂചകമായി വസ്ത്രങ്ങളെല്ലാം കട്ടിലില്‍ വാരിവലിച്ച് ഇട്ടിരുന്നു. ഇതിനെകുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അമൃതയും അഭിരാമിയും ബിഗ്ഗ് ബോസ്സില്‍ നിന്ന് പുറത്ത് എത്തിയതിനു ശേഷം ആദ്യമായി ഈ വിവാദത്തെകുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

 അമൃതയുടെയും അഭിരാമിയുടെയും വാക്കുകളിലേക്ക്,

‘ബിഗ്ഗ് ബോസ്സ് കഴിഞ്ഞ്

ബിഗ്ഗ് ബോസ്സ് കഴിഞ്ഞതിനു ശേഷം ലോക്ക്ഡൗണിലേക്കാണ് വന്നത്. എന്ത് സാഹചര്യത്തെയും തരണം ചെയ്യാന്‍ പഠിച്ചു. ഏത് ജോലിയും ചെയ്യാന്‍ പഠിച്ചു. ഏത് സന്ദര്‍ഭമായാലും പിടിച്ചു നില്‍ക്കും. 

വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം

 അതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ചോദ്യം ചോദിച്ചത്. പൊതുവെ പറയുകയാണ്. ആരാധകര്‍ അതിനു മറുപടി നല്‍കണമെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഈ വിഷയത്തെകുറിച്ച് സംസാരിക്കുന്നത്.

അത് ഒരു ഷോയാണ്. അതിന് അകത്ത് പലരും അവരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഒക്കെയായി പലരെ പറ്റിയും പല കാര്യങ്ങളും പറയും. എന്നും കുളിച്ച് വന്ന് ചന്ദനക്കുറി തൊട്ട് ‘ഞാന്‍ ഇന്ന് കുളിച്ചു.’ എന്ന് ഒന്നും പറയാന്‍ ആകില്ല. അല്‍പം ഒസിഡി പ്രശ്നം കൂടി ഉള്ള ആളാണ് അമൃത. വൃത്തി കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്. നമ്മള്‍ രണ്ടാളും ഒരു കിടക്കയിലാണ് കിടന്നിരുന്നത്.

രണ്ടുപേരുടെയും വസ്ത്രങ്ങള്‍

ബെഡിന് അടിയിലാണ് വസ്ത്രങ്ങള്‍ വെയ്ക്കുന്നത്. നമുക്ക് അതിന് അകത്ത് എല്ലാം കുത്തി കയറ്റി വെയ്ക്കാന്‍ ആകില്ല. രണ്ടുപേരുടെയും വസ്ത്രങ്ങളുണ്ട്. ഇത്രയും ദിവസത്തേയ്ക്ക് വസ്ത്രങ്ങള്‍ കൊണ്ടുവന്നത് അല്ലേ? അവിടെ വലിയ പെട്ടിയോ ബാഗോ ഒന്നും ഇല്ലായിരുന്നു. ആകെ ഉള്ളത് ഗാര്‍ബേജ് ബാഗാണ്. അതില്‍ കെട്ടി ഞങ്ങളുടെ ബെഡ്ഡിന്റെ സ്ഥലത്ത് വെക്കുകയായിരുന്നു. ഇതിനെ കുറിച്ചാണ് അന്ന് പറഞ്ഞത്.

ഏശാറില്ല

എല്‍കെജി പിള്ളേരെ പോലെ ‘നീ കുളിച്ചിട്ടാണോ വന്നത്?’, ‘പല്ലു തേച്ചിട്ടാണോ വന്നത്?’ തരത്തിലുള്ള ചോദ്യങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കാറില്ല. ഞങ്ങള്‍ ആ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. ഞങ്ങള്‍ നനയ്ക്കാറും കുളിക്കാറും ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്തായാലും ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും ‘അയ്യോ! നാറുന്നു.’ എന്ന് കേട്ടിട്ടില്ല. ഇനി അങ്ങോട്ട് പറയുകയുമില്ല. അങ്ങനത്തെ സ്വകാര്യ കാര്യങ്ങള്‍ ഒന്നും ചോദിക്കുന്നതിനോട് താത്പര്യമില്ല. 

ഫണ്‍ സ്റ്റേറ്റ്മെന്റ് ആയിരുന്നു 

 ഒരു അഭിമുഖത്തില്‍ ചില ദിവസങ്ങളില്‍ കുളിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഒരു ഫണ്‍ സ്റ്റേറ്റ്മെന്റ് ആയിരുന്നു. ചില കാര്യങ്ങള്‍ അനായാസേന  എടുത്ത് അതുപോലെ തന്നെ വിട്ട് കളയേണ്ട കാര്യമാണ്. അതുകൊണ്ടാണ് ഇതിനെകുറിച്ച് പ്രതികരിക്കാതിരുന്നത്. കുളിക്കാറുണ്ടെടോ. അങ്ങനെ കുളിക്കാതെ ഒന്നും ജീവിക്കാന്‍ ആകില്ല. രണ്ടു മൂന്നു നേരമൊക്കെ കുളിക്കാറുണ്ട്. അഭിരാമി ഹെയര്‍ റൂട്ടീന്‍ പ്രകാരം എല്ലാ ദിവസവും ഒന്നും തല കഴുകാറില്ല. കുളിയൊക്കെ രണ്ടും മൂന്നും വട്ടം ഞങ്ങള്‍ക്ക് ഒക്കെയുണ്ട്. 

പ്രതികരിച്ചുകൂടെ?

നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിച്ചുകൂടെ എന്ന് നിരവധി പേരാണ് ചോദിച്ചത്. അതുകൊണ്ടാണ് ഇതിനെ കുറിച്ച് പറയുന്നത്. ആരോടോ ദേഷ്യമോ പരാതിയോ ഇല്ല. സങ്കടവുമില്ല. ബിഗ്ഗ് ബോസ്സ് ഒരു ഷോയായിരുന്നു. അവിടെ മത്സരിച്ചു. ഇപ്പോള്‍ നമ്മള്‍ തിരികെ എത്തി. കുറേ മികച്ച ബന്ധങ്ങള്‍ അവിടെ നിന്ന് കിട്ടി. നിങ്ങളെപ്പോലെ തന്നെ ദേഷ്യവും സങ്കടവും ഒക്കെ വരുന്നവരാണ് ഞങ്ങളും. നിങ്ങളുടെ മേയിലിനും ചോദ്യങ്ങള്‍ക്കും നന്ദി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top