Entertainment

24 വയസ്സുള്ള കാമുകനും 48 വയസ്സുള്ള പ്രണയിനിയും ; ‘എ സൂട്ടബിള്‍ ബോയി’ന്റെ ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍

തബു, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘എ സൂട്ടബിള്‍ ബോയെ’ന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വിക്രം സേത്തിന്റെ ‘എ സൂട്ടബിള്‍ ബോയെ’ന്ന, ഒരു വാല്യത്തില്‍ ഒതുങ്ങുന്ന ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ നോവലുകളില്‍ ഒന്നിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് മീര നായര്‍ ആണ്.

താന്യ മണികട്ട്ല, രസിക ദുഗള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. ജുലൈ 26-ിന് ആദ്യ എപ്പിസോഡ് ബിബിസി വണ്ണില്‍ സംപ്രേക്ഷണം ചെയ്യും. നെറ്റ്ഫ്ലിക്സിലും സീരീസ് റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തിയതി പുറത്തു വിട്ടിട്ടില്ല.

സ്വാതന്ത്ര്യം നേടിയതിന് ശേഷം, പാര്‍ട്ടീഷണിന് ശേഷമുള്ള ഇന്ത്യയാണ് സീരീസിന്റെ പശ്ചാത്തലം. 18 മാസം കാലയളവിലെ നാല് കുടുംബങ്ങളുടെ കഥയാണ് സീരീസ് പറയുന്നത്. മുഖ്യ കഥാതന്തു തന്റെ ഇളയ മകള്‍ ലതയ്ക്ക് ഒരു അനുയോജ്യ വരനെ (‘suitable boy’) കണ്ടെത്തുന്നതിനായുള്ള മിസിസ്സ്. രൂപ മെഹ്റയുടെ ശ്രമങ്ങളാണ്. 19കാരിയായ ലത തന്റെ മുകളില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമ്മയില്‍ നിന്നും, എന്തിലും ശക്തമായ അഭിപ്രായമുള്ള സഹോദരന്‍ അരുണില്‍ നിന്നും സ്വാധീനിക്കപ്പെടാന്‍ താത്പര്യപ്പെടാത്ത ഒരു യൂണിവേഴ്സിറ്റി വിദ്ധ്യാര്‍ത്ഥിനിയാണ്. തന്നെ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്ന കബീര്‍, ഹരേഷ്, അമിത്ത് എന്നിവരില്‍ നിന്ന് തന്റെ അനുയോജ്യ വരനെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയാകുന്ന ലത ആരെ തിരഞ്ഞെടുക്കും എന്നതാണ് സീരീസിന്റെ പ്രധാന വിഷയം.

Most Popular

To Top