Entertainment

അഭിനയത്തില്‍ മാത്രമല്ല പഠനത്തിനും മിടുക്കിയാണ് ; എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി നയന്‍താര ചക്രവര്‍ത്തി

മലയാള സിനിമയില്‍ ബാല താരമായി വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലു കിലുക്കം എന്ന സിനിമയിലൂടെയാണ് താരം ബാല താരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് അച്ഛനുറങ്ങാത്ത വീട്, ട്വന്റി ട്വന്റി, ട്രിവാന്‍ഡ്രം ലോഡ്ജ്, ചെസ്, നോട്ട്ബുക്ക്, അതിശയന്‍, തുടങ്ങിയ അനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2016-ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും അഭിനയിച്ചു. ഇപ്പോള്‍ ബാലതാരം പ്ലസ്ടു പാസായിരിക്കുകയാണ്.

അതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരിക്കുകയാണ് ഈ മിടുക്കി.

അഭിനയത്തില്‍ മാത്രമല്ല, പഠനത്തില്‍ മികച്ചതാണ് താനെന്ന് നയന്‍താര തെളിയിച്ചിരിക്കുകയാണ്. ഒട്ടേറെ പേര്‍ താരത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

94.2 ശതമാനം മാര്‍ക്കോടെയാണ് കൊമേഴ്സ് സ്ട്രീമില്‍ പഠിച്ച താരം മികച്ച വിജയം കരസ്ഥമാക്കിയത്. തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലായിരുന്നു നയന്‍താര പ്ലസ് ടു പഠിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

Most Popular

To Top