സച്ചിനോട്‌ ഉള്ള വൈരാഗ്യം പണി കിട്ടിയത് മകന്. മകനെ ട്രോളി ആളുകൾ.

 

സച്ചിൻ ഒരു ആവേശം ആണ്. ക്രിക്കറ്റ്‌ അറിയാത്ത ആളുകൾക്ക് പോലും സച്ചിൻ എന്ന് പറഞ്ഞാൽ ഒരു വികാരം ആണ്. എന്നാൽ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഐപിഎല്‍ പ്രവേശനത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോള്‍ ആണ് ഇറങ്ങിയിരിക്കുന്നത് . പിതാവ് സച്ചിന്റെ സുഹൃത്ത് അംബാനി അര്‍ജുനെ സ്വീകരിക്കാതിരിക്കില്ലെന്ന തരത്തിലാണ് ട്രോള്‍. കളിയാക്കണ്ട ആവിശ്യം ഇല്ല എന്നും നന്നായി കളിക്കുവെന്നും ചിലര്‍ അനുകൂലിച്ചു ആശംസകള്‍ പറയുന്നുമുണ്ട് .

മുൻപ് ഐപിഎല്ലില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് അര്‍ജുന്‍ നേരിട്ട് രംഗത്ത് എത്തിയിരുന്നു . “കുട്ടിക്കാലം മുതലെ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകനായ തനിക്ക് ഇതൊരു വലിയ അവസരമായിട്ടാണ് കാണുന്നതെന്ന്” ആയിരുന്നു താരം പറഞ്ഞത് . തന്നില്‍ വിശ്വാസം അർപ്പിച്ച കോച്ചിനും മറ്റുള്ളവർക്കും നന്ദിയറിക്കുന്നതായും അർജുൻ സൂചിപ്പിച്ചിരുന്നു .

നിലവിൽ ഉള്ള വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് അവരുടെ ആക്കി മാറ്റിയത് . സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയ്ക്ക് വേണ്ടി ഒരുപാട് നാൾ കളിച്ചിട്ടുണ്ട് . അടുത്ത കാലത്ത് കർഷക സമരം ആയി ബന്ധപെട്ടു സച്ചിൻ പറഞ്ഞ ചില വാക്കുകൾ പലരെയും ചൊടിപ്പിച്ചിരുന്നു .അതിന്റെ പേരിൽ സച്ചിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സച്ചിന്‍ നടത്തിയ പ്രസ്താവനയാണ് അര്‍ജുനും ഇപ്പോൾ പണി കൊടുത്തിരിക്കുന്നത് . സച്ചിന്റെ കോര്‍പ്പറേറ്റ് പ്രീണന സ്വഭാവം മകന് ലഭിക്കാതെ ഇരിക്കട്ടെ എന്നൊക്കെ ട്രോളുകൾ വരുന്നുണ്ട്.

India’s Sachin Tendulkar achonolodge the crowd after he scored century against England in the World Cup one day match at Chinnaswamy stadium in Bangalore on Sunday. Photo Srikanta Sharma R.

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അര്‍ജുന്‍ മുംബൈ സീനിയര്‍ ടീമിന് വേണ്ടി കളിച്ചപ്പോൾ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രകടനം ആയിരുന്നു കാഴ്ച വച്ചത് . മാത്രമല്ല മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു.ഇതെല്ലാം ട്രോളിന് കാരണം ആയിരുന്നു.

Comments are closed.