നേമം ആര് ഭരിക്കും….?

തിരുവനന്തപുരം: ബിജെപി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നിയമസഭ തിരഞ്ഞെടുപ്പ്. കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ ആണ് ബിജെപി. അതിനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും വിജയിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.
കേരള ചരിത്രത്തില്‍ തന്നെ ബിജെപി ആദ്യമായി ലഭിച്ച നിയമസഭാ മണ്ഡലമാണ് നേമം. ഈ സീറ്റ് നിലനിര്‍ത്തുക എന്നുള്ളത് അവരെ സംബിന്ധിച്ചടത്തോളം വലിയ ഒരു ടാസ്ക് തന്നെ ആണ്. സിപിഎമ്മിലെ വി ശിവന്‍കുട്ടിക്കെതിരെ 8671 വോട്ടുകള്‍ക്കായിരുന്നു നേമത്തെ ഒ രാജഗോപാലിന്‍റെ വിജയം. പ്രായം 92 ആയതിനാൽ ഇത്തവണ ഓ രാജഗോപാല്‍ മത്സരത്തിന് ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.


ഈ സാഹചര്യത്തിൽ നേമത്തെ സ്ഥാനാർതിയെ അറിയാൻ ആളുകൾക്ക് ആകാംഷ ഉണ്ട് . നേമത്ത് കുമ്മനം രാജശേഖരന് നല്ല സാധ്യതയുണ്ടെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞിരുന്നു. എന്നാൽ കുമ്മനം വേണ്ടന്ന് ആണ് കെ സുരേന്ദ്രൻ അടക്കം ഉള്ളവർ പറയുന്നത്. നേമം ഇതുവരെ തീരുമാനം ആകാതെ ഇരിക്കുക ആണ്.

Comments are closed.