ഇടം കാലിനു താഴെ മുറിച്ചു…!!അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞ് ശ്രീശാന്ത്..!!

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരം ആണ് ശ്രീശാന്ത്.
താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ആകാംഷയോടെ ആണ് ആരാധകര്‍ കേൾക്കാറുള്ളത് . ഡാഡി കൂൾ എന്ന ചിത്രത്തിലുടെ അഭിനയത്തിലും താരം മികവ് തെളിയിച്ചിട്ടുണ്ട്.വിവാദങ്ങളും വിമർശനങ്ങളും താരത്തെ വരഞ്ഞു മുറിക്കിയപ്പോളും ആരാധകർ താരത്തെ കൈവെടിഞ്ഞില്ല.

എല്ലാ ദുഖത്തിലും തന്റെ ഒപ്പം നിന്നത് അമ്മ ആയിരുന്നു എന്ന് താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ താരം അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രേദ്ധേയമാകുന്നത്.

ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ…

” ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു. ശക്തയായ സ്ത്രീയാണവര്‍. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം.”

ഏറെ വികാര അധീനൻ ആയി ആയിരുന്നു താരം ഇത് പറഞ്ഞത്. ഒരു പ്രമുഖ മാഗസിനു കൊടുത്ത അഭിമുഖത്തിൽ ആണ് താരം ഇത് തുറന്ന് പറഞ്ഞത്.

Comments are closed.