കേരളത്തിലിനി വരാൻ പോകുന്നത് ഭരണതുടർച്ച..!! ഇടതുപക്ഷം ഇനിയും ജയിക്കുമെന്ന് സർവേ..!

കേരളത്തില്‍ ഇടതുപക്ഷത്തിന് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന സ്വീകരയത ചെറുതല്ല. ജനങ്ങൾക്ക് ഏറ്റവും ഉപകാരം ഉള്ള ഭരണം ആണ് ഇപ്പോൾ നിലവിൽ ഉള്ളത് എന്നാണ് ജനങ്ങൾ ഒന്നാകെ പറയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കുക ആണ് ഇടതുപക്ഷ ഭരണത്തുടര്‍ച്ച തന്നെ ആയിരിക്കും കേരളത്തിൽ എന്നാണ് പൊതുവെ അഭിപ്രായ സര്‍വേ. എബിപി-സി വോട്ടര്‍ സര്‍വേയാണ് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാകും എന്ന നിഗമനം കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയേക്കാള്‍ ഇരട്ടി ജനങ്ങൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നേതാവാണ് പിണറായി വിജയനെന്നും സര്‍വേ പറയുന്നു.

140ല്‍ 85 സീറ്റ് ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം.2016ല്‍ 91 സീറ്റ് ലഭിച്ചിരുന്നു. 41.6ശതമാനം വോട്ടാണ് ചുവപ്പിന് ലഭിച്ചിരിക്കുന്നത്. 81 മുതല്‍ 89 സീറ്റ് വരെ ലഭിക്കും. എന്നാല്‍ യു.ഡി.എഫിന് 49 മുതല്‍ 57 സീറ്റുവരെയും ബി.ജെ.പിക്ക് പൂജ്യം മുതല്‍ 2 സീറ്റ് വരെയുമാണ് സര്‍വേയില്‍ പറയുന്നത്. യു.ഡി.എഫിന് 34.6 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 15.3 ശതമാനമാണ് ലഭിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്ത്തിനു ഏറ്റവും അർഹത ഉള്ള നേതാവ് എന്ന നിലയിൽ കൂടുതല്‍ പേര്‍ പിന്തുണച്ചത് പിണറായി വിജയനെയാണ്. 46.7ശതമാനം പേര്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് 22.3 ശതമാനത്തിന്റെ പിന്തുണയാണ്. 6.3 ശതമാനം വോട്ട് ലഭിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് മൂന്നാം സ്ഥാനത്ത് ഉണ്ട് എന്നാണ് സർവേയിൽ നിന്ന് അറിയാൻ കഴിയുന്നത് .

Comments are closed.